മുഖ്യമന്ത്രി പതനത്തിന്റെ വക്കിൽ. തോമസ് ഉണ്ണിയാടൻ
ഇരിങ്ങാലക്കുട: ജനദ്രോഹ ബജറ്റിനെതിരെ ഉയർന്നു വരുന്ന ജനരോഷവും മുഖ്യമന്ത്രിക്കെതിരെ ഉന്നയിക്കപ്പെട്ടിട്ടുള്ള അഴിമതിയുൾപ്പെടെയുള്ള ആരോപണങ്ങളുടെ ചുരുളുകൾ അഴിയുന്നതും മുഖ്യമന്ത്രിയുടെ പതനം ആസന്നമായിരിക്കുന്നതായ വിലയിരുത്തിലേക്ക് ജനങ്ങൾ എത്തിയിരിക്കുന്നതായി കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ പറഞ്ഞു. കേരള കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി ജനദ്രോഹ ബജറ്റിനെതിരെ സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളെയും പ്രതിഷേധങ്ങളെയും അന്വേഷണത്തെയും ഭയപ്പെടുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും അദ്ദേഹം കൂട്ടി ചേർത്തു.പ്രസിഡന്റ് റോക്കി ആളൂക്കാരൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, ഭാരവാഹികളായ പി.ടി.ജോർജ്, ഷൈനി ജോജോ, മാഗി വിൻസെന്റ്, കൗൺസിലർ ഫെനി എബിൻ, അജിത സദാനന്ദൻ, ശിവരാമൻ കൊല്ലംപറമ്പിൽ, ഫിലിപ്പ് ഒളാട്ടുകുഴി, തുഷാര ഷിജിൻ, ജോജോ മംഗലൻ പി.എൽ.ജോർജ്, എൻ.ഡി.പോൾ, കൊച്ചുവാറു, എബിൻ വെള്ളാനിക്കാരൻ എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ ക്യാപ്ഷൻ
ജനദ്രോഹ ബജറ്റിനെതിരെ കേരള കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ഉദ്‌ഘാടനം ചെയ്യുന്നു.