മൂവാറ്റുപുഴ ടൗണിൽ ഗതാഗതം പുനസ്ഥാപിച്ചു

മൂവാറ്റുപുഴ: മൂവാറ്റുപുഴ ടൗണിൽ ഗതാഗതം പുനസ്ഥാപിച്ചു. കച്ചേരിത്താഴം വലിയ പാലത്തിന് സമീപമുണ്ടായ ഗർത്തം പൂര്‍ണ്ണമായും അടച്ചാണ് ഗതാഗതം പുനസ്ഥാപിച്ചത് .ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് കച്ചേരിത്താഴം വലിയ പാലത്തിനുസമീപം റോഡിൽ വലിയ ഗര്‍ത്തം രൂപപ്പെട്ടത്.ഇതോടെ ബുധനാഴ്ച (ഇന്ന് )രാവിലെ മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണമായിരുന്നു. കെഎസ്ഇബി, പിഡബ്ല്യുഡി, ബിഎസ്എന്‍എല്‍,പോലീസ് ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ രാവിലെ തന്നെ സ്ഥലത്തേത്തി ജെസിബി ഉപയോഗിച്ച് കുഴി അടയ്ക്കുവാനുള്ള ശ്രമം ആരംഭിച്ചു.ഇതിനാൽ രാവിലെ മുതൽ തന്നെ നഗരത്തില്‍ ഒരുവരി പാത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു .വൈകുന്നേരം അഞ്ചോടെയാണ് കുഴികളടച്ച് ഗതാഗതം പുനഃസ്ഥാപിക്കാനായത്.നഗരത്തിലുടനീളം പോലീസ് ഗതാഗതം നിയന്ത്രിക്കുന്നുണ്ടായിരുന്നു.