കടുത്ത ആശങ്ക; നദികളിലെ ജലനിരപ്പ് ഉയരുന്നു!

സംസ്ഥാനത്തിന് ആശങ്കയേകി നദികളിലെ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയരുന്നു. മീനച്ചിലാർ, അച്ചൻകോവിലാർ, പമ്പ, പെരിയാർ, അഴുതയാർ, മൂവാറ്റുപുഴയാർ എന്നിവ ക്രമാതീതമായി ഉയരുന്നുണ്ട്. ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരുമെന്ന് കളക്ടർ അറിയിച്ചു. 2018ലെ പ്രളയബാധിതരോട് മാറിത്താമസിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. NDRF സംഘവും ചാലക്കുടിയിൽ എത്തിയിട്ടുണ്ട്. കേരള തീരത്ത് കടൽക്ഷോഭവും ശക്തമാകും.