സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി മാറും
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി ബാലകൃഷ്ണൻ മാറും. അനാരോഗ്യം മൂലമാണ് കോടിയേരി സ്ഥാനം ഒഴിയുന്നത്. കോടിയേരി മാറുന്നത് സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റിലും തീരുമാനമായി.
സെക്രട്ടറിയറ്റ് യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ കോടിയേരിയുമായി കൂടിക്കാഴ്ച നടത്തി. സെക്രട്ടറിയറ്റ് തീരുമാനം മുഖ്യമന്ത്രി കോടിയേരിയെ അറിയിച്ചു. അതേസമയം, നേതൃമാറ്റം സംബന്ധിച്ച് സിപിഎം ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.