ആനക്കൊമ്പ് കേസിൽ മോഹന്‍ലാലിന്റെ ഹര്‍ജി
കൊച്ചി: അനധികൃതമായി ആനക്കൊമ്പുകള്‍ കൈവശം വച്ചെന്ന കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ അപേക്ഷ പെരുമ്പാവൂര്‍ മജിസ്ട്രേട്ട് കോടതി തള്ളിയതിനെതിരേ നടന് മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
പെരുമ്പാവൂര്‍ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവു റദ്ദാക്കണമെന്നും തനിക്കെതിരായ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നല്കിയ അപേക്ഷ അനുവദിക്കണമെന്നുമാണ് മോഹന്‍ലാലിന്റെ ഹര്‍ജിയിലെ ആവശ്യം.