കുടയത്തൂർ ദുരിത ബാധിത പ്രദേശങ്ങൾ അപു ജോൺ ജോസഫ് സന്ദർശിച്ചു.

മരണമടഞ്ഞ ചിറ്റടിച്ചാലിൽ സോമൻ , ഭാര്യ ഷിജി, മകൾ ഷിമ, കൊച്ചുമകൻ ദേവാക്ഷിത്, അമ്മ തങ്കമ്മ എന്നിവർക്ക് അനുശോചനം രേഖപ്പെടുത്തി. കേരളാ കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി എം.മോനിച്ചൻ അദ്ഭുതകരമായി രക്ഷപ്പെട്ട നാറ മംഗലത്ത് അശോകനെയും പിതാവ് സോമനേയും അപു ജോൺ ജോസഫിന് പരിചയപ്പെടുത്തി.
22 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ച കുടയത്തൂർ ഗവ. ന്യൂ എൽ.പി.സ്കുകളിലെ ദുരിതാശ്വാസ ക്യാമ്പും നേതാക്കൾ സന്ദർശിച്ചു.
ക്യാമ്പംഗങ്ങൾക്കായി സമാഹരിച്ച ഭക്ഷ്യസാധനങ്ങൾ അപു ജോൺ ജോസഫ് മെഡിക്കൽ ടീം ലീഡർ ഡോ. ചാക്കോയ്ക്ക് നൽകി.
കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.മോനിച്ചൻ , കരിമണ്ണൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് എ.എം ദേവസ്യ, കേരളാ കോൺഗ്രസ്സ് കുടയത്തൂർ മണ്ഡലം പ്രസിഡന്റ് തോമസ് മുണ്ടയ്ക്കപ്പടവൻ, കുടയത്തൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ പുഷ്പ വിജയൻ ,യൂത്ത് ഫ്രണ്ട് ഭാരവാഹികളായ സനു മാത്യൂ , ജോബി ജോൺ, രജ്ഞിത്ത് മനപ്പുറത്ത് , സോമനാഥ് കാഞ്ഞാർ എന്നിവർ ഒപ്പമുണ്ടായിരുന്നു.