മേരി റോയിയുടെ നിര്യാണത്തിൽ അനുശോചിച്ചു
കോട്ടയം: വിദ്യാഭ്യാസ വിദഗ്ധയും പ്രശസ്ത വനിതാ ക്ഷേമ പ്രവർത്തകയുമായ മേരി റോയിയുടെ നിര്യാണത്തിൽ കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ അനുശോചിച്ചു. ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമ പ്രകാരം പിതൃസ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ടെന്ന സുപ്രീം കോടതി വിധിയ്ക്കു വഴിയൊരുക്കിയത് മേരി റോയിയുടെ നിയമപ്പോരാട്ടമാണ്. പരമ്പരാഗത വിദ്യാഭ്യാസ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതിയ പള്ളിക്കൂടം സ്കൂൾ മികവാർന്ന നിലവിൽ പ്രവർത്തിക്കുന്നു. സ്ത്രീകളുടെ അവകാശപ്പോരാട്ടത്തിന്റെ പ്രതീകമായിരുന്നു മേരി റോയി എന്നും ജോസഫ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.