“ദൃശ്യ ടി.വി. ” ഇനി പാലായിൽ നിന്ന്. ഉദ്ഘാടനം ശനിയാഴ്ച

മധ്യകേരളത്തിലെ പ്രമുഖ വാര്‍ത്താ ചാനലായ ദൃശ്യ ടി.വിയുടെ സംപ്രേഷണം ഇനി പാലായിൽ നിന്ന്….
സെപ്റ്റംബര്‍ മൂന്ന് മുതല്‍ പാലായിലെ ദൃശ്യാ ടവറില്‍നിന്നാണ് ചാനലിൻ്റെ പ്രവര്‍ത്തനം.
ദൃശ്യ ടവറിന്റെ ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവനും സി ഒ എ ഭവന്റെ ഉദ്ഘാടനം ഗവ.ചീഫ് വിപ്പ് ഡോ.എന്‍ ജയരാജും നിര്‍വഹിക്കും.
പാലാ മില്‍ക്ക് ബാറിന് എതിര്‍വശം അമ്പലപ്പുറത്ത് ശ്രീഭഗവതി ക്ഷേത്രത്തിനു തൊട്ടു ചേർന്നുള്ള സ്വന്തം കെട്ടിടത്തില്‍ നിന്നാണ് ദൃശ്യ ടിവി പ്രവര്‍ത്തനം തുടങ്ങുന്നത്. ഒന്നര പതിറ്റാണ്ടു മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ ദൃശ്യ ടിവി കോട്ടയം, എറണാകുളം, പത്തനംതിട്ട, ഇടുക്കി, ജില്ലകളിലായി അഞ്ച് ലക്ഷത്തിലധികം പ്രേക്ഷകരുമായി മധ്യകേരളത്തിലെ ഏറ്റവും ജനപ്രീതിയുള്ള വാർത്താ ചാനലായി മാറിക്കഴിഞ്ഞു.
ദൃശ്യയുടെ ആസ്ഥാന മന്ദിരത്തിന് ഒപ്പം കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസായ സിഒഎ `ഭവന്റെ ഉദ്ഘാടനവും നടക്കും.
ദൃശ്യ ടവറിന്റെ ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവനും സി ഒ എ ഭവന്റെ ഉദ്ഘാടനം ഗവ.ചീഫ് വിപ്പ് ഡോ.എന്‍ ജയരാജ് നിര്‍വഹിക്കും.
പാലാ നഗരത്തിന്റെ ഹൃദയഭാഗത്ത് 16.5 സെന്റ് സ്ഥലത്ത് ചാനലിന്റെയും അസോസിയേഷന്റെയും ഓഫീസുകള്‍, സ്റ്റുഡിയോ, കോണ്‍ഫറന്‍സ് എ.സി ഹാള്‍, ഓഡിറ്റോറിയം അടക്കം മൂന്നു നിലകളിലായി നാലു കോടിയോളം രൂപ ചിലവിട്ടാണ് ആസ്ഥാനമന്ദിരം പണിതീര്‍ന്നിട്ടുള്ളതെന്ന് ചെയർമാൻ പ്രവീൺ മോഹൻ പറഞ്ഞു.
മൂന്നാം തീയതി വൈകുന്നേരം അഞ്ചുമണിക്കാണ് ഉദ്ഘാടനച്ചടങ്ങ്.
ചാനല്‍ സംപ്രേഷണ പരിധിയിലുള്ള നാലു ജില്ലകളിലെയും എംപിമാര്‍, എംഎല്‍എമാര്‍ മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
ആസ്ഥാനമന്ദിരത്തിലെ കണ്‍ട്രോള്‍ റൂം ഉദ്ഘാടനം സിഒഎ സംസ്ഥാന പ്രസിഡണ്ട് അബൂബക്കര്‍ സിദ്ധിഖും എ .സി ഹാള്‍ ഉദ്ഘാടനം സിഒഎ ജനറല്‍ സെക്രട്ടറി കെ.വി രാജനും നിര്‍വഹിക്കും.
തുടര്‍ന്ന് പാലാ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ചേരുന്ന ചടങ്ങില്‍ കേരളവിഷന്‍ ചാനലും കെവിഎച്ച് ഗ്രൂപ്പും സംയുക്തമായി കേരള സര്‍ക്കാര്‍ ആരോഗ്യവകുപ്പിന്റെ അംഗീകാരത്തോടെ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെ നവജാത ശിശുക്കള്‍ക്ക് ബേബി കിറ്റുകള്‍ വിതരണം ചെയ്യുന്ന “എന്റെ കണ്‍മണിക്ക് ” ഫസ്റ്റ് ഗിഫ്റ്റ് പദ്ധതിയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം മധ്യകേരളത്തിലെ സുമനസ്സുകളുടെയും കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെയും സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റുവാങ്ങിക്കൊണ്ട് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി നിര്‍വഹിക്കും.
തുടര്‍ന്ന് ഗസല്‍ സന്ധ്യയും അരങ്ങേറും