വായ്പ മേളയും, സംരഭകത്വ സെമിനാറും സംഘടിപ്പിച്ചു
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെയും കാഞ്ഞിരപ്പള്ളി താലൂക്ക് വ്യവസായ ഓഫീസിന്റെയും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി അസര് ഫൗണ്ടേഷൻ ഹാളിൽ വച്ച് വായ്പമേള സംഘടിപ്പിക്കുകയുണ്ടായി.ഒരു വർഷം ഒരുലക്ഷം സംരംഭങ്ങൾ എന്ന കേരള സർക്കാർ പദ്ധതിയുടെ ഭാഗമായിനടത്തിയ പരിപാടി ബഹുമാനപ്പെട്ട കേരള സർക്കാർ ചീഫ് വിപ്പ് ഡോക്ടർ എൻ ജയരാജ് ഉദ്ഘാടനം നിർവഹിച്ചു. പ്രസ്തുത യോഗത്തിൽ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ ആർ തങ്കപ്പൻ അധ്യക്ഷ പ്രസംഗം നിർവഹിച്ചു. തുടർന്ന് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോളിമടുക്കക്കുഴി മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ ശ്രീ അജിമോൻ റിപ്പോർട്ട് അവതരിപ്പിച്ചു. ലീഡ് ബാങ്ക് മാനേജർ ശ്രീ അലക്സ് വി എം ബാങ്ക് നടപടിക്രമങ്ങൾ സംബന്ധിച്ച് വിശദീകരണം നടത്തി. കാഞ്ഞിരപ്പള്ളിഗ്രാമപഞ്ചായത്തിലെ വിവിധ സംരംഭകർക്കായി 1കോടി 10 ലക്ഷം രൂപയുടെ ലോൺ അനുവദിക്കുകയും 32 ലക്ഷം രൂപയുടെ പുതിയ അപേക്ഷ സ്വീകരിക്കുകയും ചെയ്തതായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് വ്യവസായ വികസന ഓഫീസർ ശ്രീ ഫൈസൽ കെ.കെ അറിയിച്ചു. ഉപജില്ലാ വ്യവസായ ഓഫീസർ ശ്രീ അനീഷ് മാനുവൽ, ബ്ലോക്ക് മെമ്പർ ഷക്കീല നസീർ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി.എൻ രാജേഷ് ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡി.ആർ അൻഷാദ് എന്നിവർ സംസാരിച്ചു. കാഞ്ഞിരപ്പള്ളിയിലെ എല്ലാ ബാങ്ക് പ്രതിനിധികളും പങ്കെടുത്ത യോഗത്തിൽ ഗ്രാമപഞ്ചായത്തിന്റെ കുമാരി അമ്മുരാജ് വ്യവസായ വകുപ്പ് intern നന്ദി അറിയിച്ചു.
പടം അടിക്കുറിപ്പ്
കാഞ്ഞിരപ്പള്ളിയില് നടന്ന വായ്പമേളയും, സംരഭകത്വ സെമിനാറും ഡോ.എന്.ജയരാജ് എം.എല്.എ. ഉല്ഘാടനം ചെയ്യുന്നു.