ജീവകാരുണ്യത്തിന് വേണ്ടിയുള്ള തിരുവോണ പായസമേള പാലായിൽ.
പേഷ്യന്റസ് വെൽഫയർ സൊസൈറ്റി സംഘടിപ്പിക്കുന്ന ജീകാരുണ്യത്തിന് വേണ്ടിയുള്ള തിരുവോണ പായസമേള ഇന്ന് ശനി മുതൽ തിരുവോണ ദിവസം വരെ ഉണ്ടായിരിക്കുന്നതാണ്. പാലാ കടപ്പാട്ടൂർ
ക്ഷേത്രത്തിൽ കാൽനൂറ്റാണ്ടായി പായസങ്ങൾ വിതരണം ചെയതുകൊണ്ടിരിക്കുന്ന മഠത്തിൽ സുധാകരൻ നായർ തയാറാക്കുന്ന അടപ്രഥമൻ,പാലടപ്രഥമൻ, ചെറുപയർ പരിപ്പ് പ്രഥമൻ തുടങ്ങിയ വിവിധയിനം പായസങ്ങളും, ഉപ്പേരികളും, അച്ചാറുകളും ഈ സ്റ്റാളിൽ നിന്ന് ലഭിക്കുന്നതാണ്.
കഴിഞ്ഞ് 15 വർഷമായി പാലാ കുരിശുപള്ളികവലയ്ക്ക് സമീപമായി നടത്തിയ പായസമേളയിൽ നിന്ന് ലഭിച്ച ലാഭം കൊണ്ട് 3 പേരുടെ കിഡ്നി മാറ്റി വയ്ക്കാനും അതുപോലെ പാലായിലെ വ്യാപാരികളുടെയും, തൊഴിലാളികളുടെയും
വിവിധ ജീവകാരുണ്യ സംഘടനകളുടെയും സുമനസ്സുകളുടെയും സഹകരണത്തോടെ നിർദനരായ ഡയാലിസിസ് രോഗികൾക്കും മറ്റു രോഗികൾക്കും 15 ലക്ഷം രൂപയോളം സഹായം കൊടുക്കുവനും സാധിച്ചു.ഈ വർഷവും കുരിശുപള്ളിക്ക് സമിപം എംപ്ലോയീസ് കോപ്പറേറ്റീവ് ബാങ്കിന്റെ താഴത്തെ നിലയിലും ,ഹോട്ടൽ മഹാറാണിയുടെ എതിർവശത്തുള്ള സ്റ്റാളുകളിലും പായസങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ഏവരുടെയും സഹായസഹാകരങ്ങൾ പ്രതീക്ഷിക്കുന്നു.