പാലായിൽ വീട്ടമ്മയെ തെരുവു നായ ആക്രമിച്ചു
തൊടുപുഴ സ്വദേശി സാറാമ്മയ്ക്കാണ് കടിയേറ്റത്
വീട്ടമ്മയുടെ വലതു കാലിലാണ് നായ കടിച്ചത്. അപകടത്തില്‍ പരിക്കേറ്റ സാറാമ്മയെ പാലാ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലാ കുരിശുപള്ളിക്കവലയില്‍ വെച്ചാണ് സാറാമ്മയ്ക്ക് നായയുടെ കടിയേറ്റത്. ഭരണങ്ങാനം പള്ളിയില്‍ പോയ ശേഷം വീട്ടിലേക്ക് മടങ്ങാനായി ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോഴാണ് നായ കടിച്ചതെന്ന് സാറാമ്മ പറഞ്ഞു. റിട്ടയേഡ് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരിയാണ്.