ബഫർസോൺ വിഷയം: കേരളം നിയമോപദേശം തേടി
ബഫർസോൺ വിഷയത്തിലെ കേന്ദ്ര നിലപാടിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ. സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രം നല്‍കിയ ഹർജിയിൽ ബഫർസോൺ വിധി പുനഃപരിശോധിക്കണം എന്ന് ആവശ്യപ്പെടുന്നതിന് പകരം വ്യക്തതയാണ് തേടുകയാണ് എന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സംസ്ഥാന സർക്കാരിന്റെ നടപടി. കേന്ദ്രം പുനഃപരിശോധന ഹർജിയാണ് നൽകിയത് എന്നാണ് ധരിച്ചിരുന്നതെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. പൊതുവേ സുപ്രീംകോടതി വിധി കേന്ദ്രം സ്വാഗതം ചെയ്തതായാണ് മനസ്സിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ വിഷയത്തിൽ കേരള താൽപര്യത്തോടൊപ്പം നിന്ന കേന്ദ്രം ഇപ്പോൾ ഷാർപ്പായി പ്രതികരിക്കുന്നില്ല.