തെങ്ങും പള്ളി – നാരകച്ചാൽ പാടശേഖരത്തിൽ വീണ്ടും നെൽകൃഷി.
നെടുംകുന്നം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ പെട്ട മുളയംവേലി തെങ്ങുംപള്ളി നാരകച്ചാൽ പാടശേഖരത്തിൽ തുടർച്ചയായ അഞ്ചാം വർഷവും നെൽകൃഷി ആരംഭിച്ചു.
കർഷകമുന്നേറ്റത്തിൻ്റെ നേതൃത്വത്തിൽ മൂന്ന് ഏക്കർ പാടശേഖരത്താണ് ഉമ നെൽവിത്ത് വിതച്ചത്. നെടുംകുന്നം കാർഷിക വികസന ഓഫീസർ അനിൽ സെബാസ്റ്റ്യൻ്റെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റും വാർഡ് മെമ്പറുമായ രവി വി സോമൻ വിത്ത് വിതയ്ക്കൽ ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻ്റ് കൃഷി ഓഫീസർ ലൈലാ കുമാരി, അഡ്വ പി.സി മാത്യു, മുൻ ജില്ലാ പഞ്ചായത്തംഗം എൻ അജിത് മുതിരമല, ജോസ് വഴിപ്ലാക്കൽ , സദാശിവൻ സി ബി, സാബു കെ ഡി, കുഞ്ഞുമോൻ തെങ്ങുംപള്ളിൽ, ജോസഫ് ജോൺ, പി ജെ ജോസഫ്, സോണി മാത്യു എന്നിവർ നേതൃത്വം നൽകി. ജൈവരീതിയിൽ കർഷകർ നേരിട്ടാണ് കൃഷിപ്പണികൾ ചെയ്യുന്നത്. ഒരേക്കർ പാടശേഖരത്തിൽ ഒറ്റ ഞാർ നെൽകൃഷിയും ഇത്തവണ പരിക്ഷിക്കും. കൊയ്തെടുക്കുന്ന നെല്ല് അരിയാക്കി നെടുംകുന്നത്ത് തന്നെ വിപണനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.