നിയമന കത്ത് വിവാദം:മേയറുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച്,ഉടൻ കേസെടുത്തേക്കില്ല,പാർട്ടി അന്വേഷണത്തിലും അവ്യക്തത

തിരുവനന്തപുരം കോര്‍പറേഷൻ മേയറുടെ പേരില്‍ പുറത്തുവന്ന കത്ത് സംബന്ധിച്ച പരാതിയിൽ മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴി ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തും. ഡിആര്‍ അനില്‍, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, മേയറുടെ ഓഫീസിലെ സ്റ്റാഫ് എന്നിവരുടെയും മൊഴിയെടുക്കും. കേസ് രജിസ്റ്റര്‍ ചെയ്യാതെ പ്രാഥമിക അന്വേഷണമാണ് ക്രൈംബ്രാഞ്ച് നടത്തുന്നത്. എന്നാല്‍ കത്തിന്‍റെ ഒറിജിനല്‍ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.