28ന് ഇടുക്കി ജില്ലയിൽ യുഡിഎഫ് ഹർത്താൽ
കട്ടപ്പന: സംരംഭകത്വ സാധ്യതകളെപ്പറ്റി ആലോചിക്കുന്നതിനു വ്യവസായ മന്ത്രി പി. രാജീവ് ജില്ലയിൽ സന്ദർശനം നടത്തുന്ന 28 ന് യുഡിഎഫ് ജില്ലാ ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെയാണ് ഹർത്താൽ. പാൽ, പത്രം,വിവാഹം, മരണം തുടങ്ങിയ അത്യാവശ്യ സർവീസുകളെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ജില്ലയുടെ വികസന കാര്യത്തില്‍ യാതൊരു ആത്മാര്‍ത്ഥതയും കാണിക്കാത്ത ഇടതു ഗവണ്മെന്റിന്റെ നിലപാടിനെതിരേയാണ് യുഡിഎഫ് ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കുന്നതെന്ന് യുഡിഎഫ് ജില്ലാ ചെയര്മാന് ജോയി വെട്ടിക്കുഴിയും കണ്‍വീനര്‍ പ്രഫ. എം. ജെ. ജേക്കബും അറിയിച്ചു.
കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കുന്നത് നിരോധിച്ചു കൊണ്ടുള്ള റവന്യു-തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിമാരുടെ ഉത്തരവുകള്‍ പിന്‍വലിക്കാന്‍ മന്ത്രി ആദ്യം തയ്യാറാകണം. ഭൂപ്രശ്നങ്ങളും ഏലം, കുരുമുളക് എന്നിവയുടെ വിലയിടിവും മൂലവും ഭൂമിയുടെ മൂല്യം കുറയുക മാത്രമല്ല ക്രയവിക്രയങ്ങള്‍ നടക്കുന്നുമില്ല.
വന്യമൃഗങ്ങളുടെ ശല്യം കൃഷിക്കാരുടെ ജീവിതം തടസപ്പെടുത്തുകയാണ്. ജില്ലയിലെ ജനങ്ങളെ ഒറ്റക്കെട്ടായി അണിനിരത്തി ഗവണ്മെന്റിന്റെ അവഗണനയ്ക്കെതിരേ പോരാടുമെന്ന് നേതാക്കള്‍ അറിയിച്ചു.