ഗാസയിലെ അഭയാർഥി ക്യാമ്പിൽ തീപിടിത്തം; കുട്ടികളടക്കം 21 പേർ മരിച്ചു
ഗാസ: ഗാസ മുനമ്പിലെ അഭയാർഥി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ 21 പേർ മരിച്ചു. മരിച്ചവരിൽ പത്ത് പേർ കുട്ടികളാണ്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ജലബിയ അഭയാർഥി ക്യാമ്പിലാണ് തീപിടിത്തമുണ്ടായത്. അഭയാർഥി ക്യാമ്പിലെ വീട്ടിൽ നിന്നുണ്ടായ പാചക വാതകം ചോർച്ചയാണ് തീപിടിത്തതിന് കാരണം എന്നാണ് നിഗമനം.
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കി. മരണ സംഖ്യ ഇനിയും ഉയരാമെന്ന് പലസ്തീൻ ആരോഗ്യ വിഭാഗം വ്യക്തമാക്കി.