പിതൃത്വവും സത്യവും ,കണ്ടത്തിമാവിലെ ഫ്ലക്സ് യുദ്ധം

നീലൂർ ഹൈസ്കൂൾ റോഡിന് സംരക്ഷണ ഭിത്തി നിർമ്മിക്കാനും പുനരുദ്ധാരണത്തിനു മായി ജില്ലാ പഞ്ചായത്ത് മെമ്പർ എട്ടു ലക്ഷം അനുവദിച്ചതിൻ്റെ പിതൃത്വം സംബന്ധിച്ച് നീലൂർ വാർഡ് മെമ്പറും റോഡ് ഉൾപ്പെടുന്ന കണ്ടത്തി മാവ് വാർഡ് മെമ്പറും തമ്മിലുള്ള തർക്കത്തിൽ നിജസ്ഥിതി സംബന്ധിച്ച് മലയാളദേശം ന്യൂസിൻ്റെ അനേഷണത്തിൽ അറിവായ വിവരങ്ങൾ നിങ്ങളുടെ അറിവിലേക്കായി:

പ്രസ്തുത റോഡ് സംബന്ധിച്ച പരാതി ആദ്യമായി ഉന്നയിക്കുന്നത് നീലൂരിലെ വൈദികരാണ് ,റോഡ് ശരിയാക്കാമെങ്കിൽ മറ്റൊരു സ്വകാര്യ റോഡിൻ്റെ സറണ്ടർ പഞ്ചായത്തിനു കൈമാറാൻ സഹായിക്കാമെന്നുള്ള വൈദിക വാഗ്ദാനത്തിൻ പ്രകാരം കണ്ടത്തിമാവ് വാർഡ് മെമ്പറായ ബിന്ദു ബിനു ,കേരള കോൺഗ്രസിന്റെ കണ്ടത്തിമാവിലെ പുതിയ പ്രെസിഡന്റുമായ സിബി നെല്ലൻകുഴിയിൽ ,കോൺഗ്രസ് വാർഡ് പ്രെസിഡെന്റ് ജോയി കുഴിവേലിത്തടം എന്നിവർ സിബി നെല്ലൻകുഴിയിലിൻ്റെ വാഹനത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പറുടെ വീട്ടിൽ ചെല്ലുകയും നിവേദനം നല്കുകയും ചെയ്തു .അദ്ദേഹം റോഡിൻ്റെ വിവരങ്ങൾ തിരക്കുകയും അദ്ദേഹത്തിൻ്റെ ഗുരുവായ വൈദികൻ്റെ(സാവിയോ ഹോം റെക്ടർ ആയ അദ്ദേഹം കെ സി വൈഎം പ്രെസിഡെന്റെ ആയിരിയ്ക്കേ മെമ്പർ രൂപത കമ്മിറ്റി അംഗമായിരുന്നു) ആരോഗ്യസ്ഥിതികൾ ചോദിക്കുകയും മെമ്പറായി തിനുശേഷം കാണാൻ സാധിക്കാത്തതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു .

വൈദികനുമായി അപ്പോൾ തന്നെ ഫോണിൽ സംസാരിക്കുകയും റോഡിൻ്റെ കാര്യം ശരിയാക്കാമെന്നും കാണാൻ വരുന്നുണ്ടെന്നും അപ്പോൾ റോഡും നോക്കാമെന്നും വരുമ്പോൾ നിവേദനം നൽകിയവരെയും വിളിക്കാമെന്നും ഉറപ്പു നൽകി .

പിന്നീട് മെമ്പർ അദ്ദേഹത്തിൻ്റെ പാർട്ടി തീട്ടൂരത്തിന്റെ ബലത്തിൽ പാർട്ടിക്കാരുമായി സ്ഥലം സന്ദർശിക്കുകയും
നീലൂർ വാർഡ് മെമ്പർ ചിത്രത്തിൽ വരികയും ചെയ്തു ,പിന്നീടുള്ള പ്രവർത്തനങ്ങളിൽ അദ്ദേഹം പങ്കാളിയായതായി അറിയുന്നു.എസ്റ്റിമേറ്റ് തുടങ്ങി മറ്റു കാര്യങ്ങളിൽ തന്റെ വാർഡിനേക്കാൾ പ്രധാനം ആയി അദ്ദേഹം പ്രവർത്തിക്കുകയും അവസാനമായി ജില്ലാ പഞ്ചായത്തു മെമ്പറുടെ ഗുരുവന്ദനത്തിനു ക്രഡിറ്റ് എല്ലാം സ്വന്തമാക്കുകയെന്ന പാർട്ടി ലൈനിൽ എത്തുകയും ചെയ്തു
എന്തായാലും പണി നടക്കാത്ത റോഡിന്റെ പിതൃത്വം സംബന്ധിച്ച തർക്കങ്ങൾക്കിടയിൽ പ്രതിപക്ഷ ബഹുമാനത്തിൻ്റെ സീമകൾ മെമ്പർമാർക്ക് നഷ്ടപ്പെടുന്ന കാഴ്ച കടനാട്ടിൽ പതിവാകുകയാണ്.


പണി നടക്കാത്ത റോഡിന്റെ പിതൃത്വം സംബന്ധിച്ച തർക്കങ്ങൾക്കിടയിൽ റോഡ് പണി നടക്കാതെ നടക്കാതെ പോകരുതേ എന്ന പ്രാത്ഥനയിൽ ആണ് സ്ഥലവാസികൾ