എല്ലാ മാസവും 29 ആം തീയതി ഉണ്ടല്ലോ അല്ലെ ??????

മേലുകാവ് -കൊല്ലപ്പള്ളി റോഡ് 29ന് കുഴികൾ അടക്കും എന്ന് കാണിച്ചു കൊണ്ട് സോഷ്യൽ മീഡിയയിലും പ്രധാന ന്യൂസ് പേപ്പറുകളിലും പ്രസ്ഥാവന വരികയും,ചെയ്തിട്ടും റോഡിന്റെ നിർമ്മാണം തുടങ്ങിയതായി കാണാൻ സാധിച്ചിട്ടില്ല,എല്ലാ മാസവും 29 തീയതി ഉണ്ടെന്നുള്ള മണ്ടൻ പ്രസ്താവന കൊണ്ട് ജനങ്ങളെ പറ്റിക്കാൻ ആവില്ലെന്നും ,നിരന്തരമായി നടത്തുന്ന പ്രസ്താവനകൾ കൊണ്ട് റോഡിലെ കുഴി അടയില്ലെന്നും പകരം പണി ആരംഭിക്കാനുള്ള ആർജവം കാണിക്കണമെന്നും കേരള യൂത്ത് ഫ്രണ്ട് കടനാട്‌ പഞ്ചായത്ത്‌ കമ്മിറ്റി ആവശ്യപ്പെട്ടു .മണ്ഡലം പ്രസിഡന്റ് ജോൺസൻ കുഴിഞ്ഞാലിൽ,ഷിനു പാലത്തുങ്കൽ ,ലിറ്റോ പാറേക്കാട്ടിൽ ,സിബി നെല്ലൻകുഴിയിൽ തുടങ്ങിയവർ പ്രസംഗിച്ചു