ജനവാസ മേഖലയെ ബഫർ സോണാക്കി എൽഡിഎഫ് സർക്കാർ ജനങ്ങളെ വഞ്ചിച്ചു: സജി മഞ്ഞക്കടമ്പിൽ
കോട്ടയം: പമ്പാവാലി, എയ്ഞ്ചൽ വാലി, കോരുത്തോട് മേഖലകളിൽ ഉമ്മൻചാണ്ടി സർക്കാർ കർഷകർക്ക് നൽകിയ ഉപാധിരഹിത പട്ടയ പ്രദേശം
ബഫർ സോണായി പ്രഖ്യാപിക്കുവാൻ തീരുമാനമെടുത്ത പിണറായി സർക്കാരിന്റെ കർഷക വിരുദ്ധ നിലപാട് തിരുത്തണമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.
ജനവാസ മേഖല ബഫർ സോണാക്കുന്നതിന് കേന്ദ്ര സർക്കാരിന് ശുപാർശ ചെയ്ത എൽ ഡി എഫ് മന്ത്രിസഭയുടെ
തീരുമാനം പുറത്തുവന്നിട്ടും ഞങ്ങൾ ജനങ്ങൾക്കൊപ്പം ആണ് എന്ന് പറയുന്നത് രാഷ്ട്രീയ കാപട്യം ആണെന്നും സജി കുറ്റപ്പെടുത്തി.