ബഫർ സോൺ പരാതിപരിഹാരം രണ്ടാഴ്ചയ്ക്കുള്ളില്‍: വിദഗ്ധ സമിതി
ബഫര്‍ സോണ്‍ നിര്‍ണയം സംബന്ധിച്ച് സമര്‍പ്പിക്കപ്പെട്ട പരാതികള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ണമായും പരിഹരിക്കുമെന്ന് വിദഗ്ധ സമിതി. ഫെബ്രുവരി 25ന് സമിതിയുടെ കാലാവധി പൂര്‍ത്തിയാകും.
അതിനു മുമ്പ് പരാതികള്‍ പരിഹരിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ശ്രമമെന്ന് സമിതി വക്താവ് അറിയിച്ചു. 40,000ല്‍ അധികം പരാതികള്‍ ഇതിനകം പരിഹരിച്ചു. ശേഷമുള്ളവ അസറ്റ് മാപ്പര്‍ ആപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതരുടെ ഫീല്‍ഡ് വിസിറ്റിന്റെയും സഹായത്തോടെ പരിഹാരം കാണുമെന്നും സമിതി അറിയിച്ചു.