പി​ണ​റാ​യി വി​ജ​യ​ന്‍റേ​ത് പ​ക​പോ​ക്ക​ൽ രാ​ഷ്ട്രീ​യം: പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ർ

കെ.സുരേന്ദ്രനെതിരായ മഞ്ചേശ്വരം കേസ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പകപോക്കൽ രാഷ്ട്രീയമാണെന്ന് ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ എംപി. ആലുവ റെയിൽവേ സ്റ്റേഷനിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ. ​സു​രേ​ന്ദ്ര​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി തു​ട​രു​മെ​ന്ന വാ​ർ​ത്ത​യും സം​സ്ഥാ​ന​ത്തെ ബി​ജെ​പി​യു​ടെ ശ​ക്ത​മാ​യ പ്ര​വ​ർ​ത്ത​ന​വു​മാ​ണ് പി​ണ​റാ​യി വി​ജ​യ​നെ വി​റ​ളി പി​ടി​പ്പി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടാ​ണ് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നെ​തി​രെ വ്യാ​ജ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

ലാ​വ്‌​ലി​ൻ കേ​സി​ൽ കു​റ്റാ​രോ​പി​ത​നാ​യ പി​ണ​റാ​യി വി​ജ​യ​ൻ സു​രേ​ന്ദ്ര​നെ​തി​രേ ക​ള്ള​ക്കേ​സെ​ടു​ത്ത് രാ​ഷ്ട്രീ​യ​വി​രോ​ധം തീ​ർ​ക്കു​ക​യാ​ണെ​ന്നും എം​പി ആ​രോ​പി​ച്ചു. ബി​ജെ​പി​യു​ടെ ബ​ഹു​ജ​ന​പി​ന്തു​ണ​യി​ൽ വി​റ​ളി​പൂ​ണ്ട​തു​കൊ​ണ്ടാ​ണ് യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും ഒ​രു​മി​ച്ച് നി​ൽ​ക്കു​ന്ന​ത്.

ക​ള്ള​ക്കേ​സി​നെ പാ​ർ​ട്ടി നി​യ​മ​പ​ര​മാ​യും രാ​ഷ്ട്രീ​യ​മാ​യും നേ​രി​ടു​മെ​ന്നും പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ർ പ​റ​ഞ്ഞു.