പാസ്പോർട്ട് കേന്ദ്രം കോട്ടയത്ത് നിന്ന് മാറ്റാൻ അനുവദിക്കില്ല തിരുവഞ്ചൂർ രാധാകൃഷ്ണൻ
കോട്ടയം :നിലവിലുള്ള പാസ്പോർട്ട് സേവാ കേന്ദ്രം കെട്ടിടത്തിന് ഏതെങ്കിലും തരത്തിലുള്ള തകരാർ ഉണ്ടെങ്കിൽ കൂടുതൽ സൗകര്യപ്രദമായ കെട്ടിടം ഈ പാസ്പോർട്ട് സേവാ കേന്ദ്രം കോട്ടയത്ത് നില നർത്താനായി ക്രമികരിച്ച് നൽകാൻ തയാറണെന്ന് കേരളാ കോൺഗ്രസ് സമരത്തിന് പിന്തുണ അറിയിച്ചു കടന്നുവന്നു വന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ പ്രഖ്യാപിച്ചു.
യാതൊരു കാരണവശാലും പാസ്പോർട്ട് സേവാ കേന്ദ്രം കോട്ടയത്തുനിന്ന് മാറ്റാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
യുഡിഎഫ് കോട്ടയം ജില്ലാ കൺവീനർ ഫിൽസൺ മാത്യുസ്, റ്റി.സി.റോയി , സെബാസ്റ്റ്യൻ എന്നിവരും സമരത്തിന് പിൻതുണ പ്രഖ്യാപിച്ച് സംസാരിച്ചു.

