അവഗണനയും ആക്ഷേപവും നിറഞ്ഞ ബഡ്ജറ്റ് :എം മോനിച്ചൻ
തൊടുപുഴ :
ക്ഷേമപെൻഷൻ വർദ്ധിപ്പിക്കാതെയും കുടിശിക നൽകാതെയും സാധാരണക്കാരെ അവഗണിച്ചും, റബ്ബർകർഷകർ ഉൾപ്പെട്ട കാർഷിക മേഖലയെ ആക്ഷേപിച്ചുമുള്ള ബഡ്ജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം മോനിച്ചൻ കുറ്റപ്പെടുത്തി.
കഴിഞ്ഞ ബഡ്ജ്റ്റുകൾ ഉൾപ്പെടെ ഇടുക്കിക്ക് 12000കോടിയും വയനാട്, തീരപ്രദേശ ജില്ലകൾക്കും പ്രഖ്യാപിച്ച പാക്കേജുകൾ ‘ശൂന്യ പാക്കേജുകൾ’ആയിരുന്നുവെന്നത് ജനങ്ങൾക്ക് ബോധ്യപ്പെട്ടതാണ്.
ജനങ്ങളിൽ നിന്നും പണം വാങ്ങി ആശുപത്രിയും സ്കൂളും വികസിപ്പിക്കുമെന്നപ്രഖ്യാപനം ജനങ്ങൾക്ക് കൂനിന്മേൽ കുരുവെന്ന സ്ഥിതിയാണ് വരുത്തി വെക്കുന്നത്.
കേന്ദ്ര അവഗണന മാത്രം പറഞ്ഞ്, കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാൻ ശക്തമായ നിർദേശം ഒന്നുമില്ലാത്തത്, സർക്കാർ ഇരുട്ടിൽ തപ്പുന്നതിനു തുല്യമാണെന്നും എം മോനിച്ചൻ പറഞ്ഞു.