സി.എഫ് തോമസ് നിർമ്മല വ്യക്തിത്വമുള്ള നേതാവ്-അപു ജോൺ ജോസഫ്


ചങ്ങനാശ്ശേരി: സി. എഫ് തോമസ് നിർമ്മലമായ വ്യക്തിത്വമുള്ള നേതാവായിരുന്നുവെന്ന് യൂത്ത് ഫ്രണ്ടിന്റെ ചുമതലയുള്ള കേരള കോൺഗ്രസ് ഹൈപ്പർ കമ്മിറ്റി അംഗവും കേരള ഐ.ടി ആൻഡ് പ്രഫഷണൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ അപു ജോൺ ജോസഫ് അഭിപ്രായപ്പെട്ടു.

ചെത്തിപ്പുഴ രക്ഷാ ഭവനിൽ യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സി. എഫ് തോമസ് നാലാം ചരമ വാർഷികവും അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം യൂത്ത് ഫ്രണ്ട് നിയോജമണ്ഡലം പ്രസിഡൻറ് ജസ്റ്റിൻ പാലത്തിങ്കൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഉന്നത അധികാര സമിതി അംഗം വി. ജെ ലാലി,നിയോജകമണ്ഡലം പ്രസിഡൻറ് മാത്തുക്കുട്ടി പ്ലാത്താനം, സംസ്ഥാന സെക്രട്ടറി ജോർജുകുട്ടി മാപ്പിളശ്ശേരി,ആർ. ശശിധരൻ നായർ,വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ്മിനി വിജയകുമാർ, ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് അഡ്വക്കേറ്റ് ചെറിയാൻ ചാക്കോ,പാർട്ടി സ്റ്റിയറിങ് കമ്മിറ്റി അംഗവും, ഐ. ടി ആൻഡ് പ്രൊഫഷണൽ കോൺഗ്രസ്‌ സംസ്ഥാന കോർഡിനേറ്ററുമായ ഡോക്ടർ ജോബിൻ എസ് കൊട്ടാരം, കെ എ തോമസ്, ഐ.ടി ആൻഡ് പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന സംസ്ഥാന കോഡിനേറ്റർ ഡോക്ടർ അമൽ ടോം, ജില്ലാ പ്രസിഡൻറ് ലിറ്റോ സെബാസ്റ്റ്യൻ,സച്ചിൻ സാജൻ ഫ്രാൻസിസ്,ജെൻസൺ നിരപ്പേൽ, പഞ്ചായത്ത്‌ മെമ്പർ സോഫി ലാലിച്ചൻ,ബിനു മൂലയിൽ, അഭിഷേക് ബിജു, അഭിലാഷ് കൊച്ചുപറമ്പിൽ,
ജിതിൻ പ്രാക്കുഴി
എന്നിവർ സംസാരിച്ചു