സഹകരണ വകുപ്പ് പരിസ്ഥിതി ദിനാഘോഷം നടത്തി.

കോളപ്ര:
ലോക പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് തൊടുപുഴ താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷം നടത്തി. കുടയത്തൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നെല്ലിമരത്തൈ നട്ട് ചെയർപേഴ്സൺ ഇന്ദു സുധാകരൻ പരിസ്ഥിതി ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു.
സഹകരണ വകുപ്പ് അസി. റെജിസ്ട്രാർ ഗീത വി.എൻ അദ്യക്ഷത വഹിച്ചു.
ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് . ടോമി കാവാലം, ഇടുക്കി അഗ്രിക്കൾചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘം പ്രസിഡന്റ് എം മോനിച്ചൻ , മുട്ടം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സാം ക്രിസ്റ്റി ദാനിയേൽ , സ്കൂൾ പ്രിൻസിപ്പാൾ ജിസ്സ് പുന്നൂസ്, സഹകരണ സംഘം ജീവനക്കാർ, അദ്ധ്യാപകർ, എൻ എസ് എസ് വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
മരം നടീലിനെ തുടർന്ന് പരിസ്ഥിതിസംരക്ഷണ പ്രതിജ്ഞയും നടത്തി.