നീറ്റ് പി.ജി പരീക്ഷാ തീയതിയില്‍ മാറ്റമില്ല,മെയ് 21 ന് തന്നെ
രാജ്യത്തെ മെഡിക്കല്‍ പി.ജി കോളേജുകളിലേയ്ക്കുള്ള പ്രവേശന പരീക്ഷയായ നീറ്റ് പി.ജി മാറ്റിവയ്ക്കില്ല. നേരത്തേ നിശ്ചയിച്ച പ്രകാരം പരീക്ഷ നടക്കും.
രാജ്യത്തെ മെഡിക്കല്‍ പി ജി കോളേജുകളിലേയ്ക്കുള്ള പ്രവേശന പരീക്ഷയായ നീറ്റ് പി ജി മാറ്റിവയ്ക്കില്ല. ഇതു സംബന്ധിച്ച് നേരത്തേ നിശ്ചയിച്ച പ്രകാരം പരീക്ഷ നടക്കും. പരീക്ഷ മാറ്റണമെന്ന അപേക്ഷ സുപ്രീംകോടതി തള്ളിയതോടെയാണ് ഇതു സംബന്ധിച്ച അനിശ്ചിതത്വം മാറിയത്. കോടതി വിധിയോടെ നീറ്റ് പിജി നേരത്തേ നിശ്ചയിച്ച പ്രകാരം 2022 മെയ് 2 ന് നടക്കും
കൗണ്‍സിലിങ് വൈകിയതിനാല്‍ പഠനത്തിന് ആവശ്യമായ സമയം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ഥികളുടെ ഹര്‍ജി. പരീക്ഷ രണ്ട് മാസത്തേക്ക് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കല്‍ സ്റ്റുഡന്‍സ് അസോസിയേഷനാണ് ഹര്‍ജി സമര്‍പ്പിച്ചത്. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ബിരുദാനന്തര ബിരുദ മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ ബാധിക്കുമെന്ന കാരണത്താലാണ് മാറ്റി വയ്ക്കണമെന്ന ഹര്‍ജി തള്ളുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കുന്നു.