ലോ ഫ്ലോർ ബസിൽ ഇനിമുതൽ പഠനവും

കെഎസ്ആർടിസി ബസുകൾ ക്ലാസ് മുറികളാക്കി മാറ്റി പുതിയ പരിഷ്കാരത്തിന് വിദ്യാഭ്യാസവകുപ്പ്. ലോ ഫ്ളോർ ബസുകളാണ് ക്ലാസ് മുറികളാക്കാൻ വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ മണക്കാട് ടിടിഇയിലാണ് കെഎസ്ആർടിസി ബസുകൾ ക്ലാസ് മുറികളാക്കാൻ ആലോചിക്കുന്നത്.ക്ലാസ്സുമുറികൾ ക്രമീകരിക്കുന്നതിനായി ബസുകൾ വിട്ടു നൽകുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജുവും വ്യക്തമാക്കിയിട്ടുണ്ട്.