സിൽവർലൈൻ പദ്ധതിയുമായി സർക്കാർ മുന്നോട്ട്

സിൽവർലൈൻ പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുമെന്നും പദ്ധതി യാഥാർഥ്യമാക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എതിർപ്പിനു മുന്നിൽ സർക്കാർ കീഴടങ്ങില്ല. സിൽവർലൈൻ പദ്ധതിക്കു കല്ലിടാൻ പ്രശ്നമുള്ള സ്ഥലങ്ങളിൽ കല്ലിടാതെയും പദ്ധതി നടപ്പിലാക്കാം. അതിന് ആധുനിക സംവിധാനങ്ങളുണ്ട്. ജനങ്ങളുമായി യുദ്ധം ചെയ്തല്ല, അവരെ സഹകരിപ്പിച്ചു പദ്ധതി മുന്നോട്ടുകൊണ്ടുപോകും. കോടിയേരി പറഞ്ഞു. വികസനം മുടക്കികളും വികസനവാദികളും തമ്മിലുള്ള മത്സരമാണ് തൃക്കാക്കരയിൽ. വികസനം വേണമെന്ന് പറയുന്നവർ എൽഡിഎഫിനു വോട്ടു ചെയ്യും. തൃക്കാക്കരയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ കണക്കു നോക്കിയിട്ടൊന്നും കാര്യമില്ല. ഇതുവരെ ജയിക്കാത്ത പാലായിലും ജയിച്ചു. രാഷ്ട്രീയ സ്ഥിതിഗതികളിൽ വന്ന മാറ്റമാണ് തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രതിഫലിക്കുന്നത്. ഇപ്പോഴത്തെ രാഷ്ട്രീയ സ്ഥിതി എൽഡിഎഫിന് അനുകൂലമാണ്’ – കോടിയേരി പറഞ്ഞു.