എൽഐസി ഓഹരി വിപണിയിൽ

ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിലെ ഏറ്റവും വലിയ ആദ്യ ഓഹരി വിൽപനയ്ക്കു (ഐപിഒ) പിന്നാലെ എൽഐസി ഓഹരി വിപണിയിൽ പ്രവർത്തനം തുടങ്ങി .രാവിലെ 8.6 ശതമാനം കിഴിവോടെ 867.20 രൂപയ്ക്കാണ് എൽ ഐസിയുടെ ഓഹരി ബോംബെ ഓഹരി സൂചികയിൽ ലിസ്റ്റ് ചെയ്തത്.
രാവിലെ 10ന് ശേഷമാണ് ഓഹരി ക്രയവിക്രയം തുടങ്ങിയത്. ബിഎസ്ഇയിൽ ഇഷ്യു വിലയായ 949 രൂപയ്ക്കെതിരെ 867.20 രൂപയില്‍ ആരംഭിച്ച ഓഹരിവില ഏറ്റവും താഴ്ന്ന നിലയായ 860.10 രൂപയിലുമെത്തി. തുടർന്ന് 918 രൂപ വരെ ഉയർന്ന ശേഷം താണു.