ഇന്ധന വിലവർദ്ധനയും ഭക്ഷ്യധാന്യ വിലക്കയറ്റവും കേന്ദ്ര മന്ത്രിമാർ ആസ്വദിക്കുന്നു : യൂത്ത്ഫ്രണ്ട്

ആലപ്പുഴ: ഇന്ധനവില വർദ്ധനയും ഭക്ഷ്യധാന്യ വിലക്കയറ്റവും കേന്ദ്ര മന്ത്രിമാർ ആസ്വദിക്കുന്നുവെന്ന് യൂത്ത് ഫ്രണ്ട്. വിലക്കയറ്റത്തിൽ എതിർ വാക്ക് പാറയാൻ ഒരു കേന്ദ്ര മന്ത്രിക്കും ധൈര്യമില്ല. റേഷൻ കാർഡുടമകൾക്കു ഗോതമ്പു ഇല്ലാതാക്കിയതു വഴി കേന്ദ്ര സർക്കാർ വീണ്ടും വിലക്കയറ്റം സൃഷ്ടിച്ചു. രാജ്യത്തിൻ്റെ ഭരണം കോർപ്പറേറ്റ് കളുടെ കൈയിലാന്നെന്നും ഇനിയും വില വർദ്ധന പ്രതീക്ഷിക്കാമെന്നും യോഗം ആരോപിച്ചു. സംസ്ഥാന പ്രസിഡൻ്റ് അജിത് മുതിരമല അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ ബിജു ചെറുകാട്, കെ വി കണ്ണൻ, ഷിജു പാറയിടുക്കിൽ,സുജിത്ത് ചന്തവിള,ബിനു കരുവിള,അഡ്വ.എബി തോമസ്, രതീഷ് അലിമുക്ക്ജോഷ്യാ തായങ്കേരി,നിതിൻ ചാക്കോ,രഞ്ജു ചണക്കാട്ടിൽ,
പ്രജീഷ് പ്ലാക്കൽ, ലിജാ ഹരിന്ദ്രൻ ,ജോ സെബാസ്റ്റ്യൻ,അഡ്വ: നിക്സൺ ഫ്രാൻസിസ്,ഷോബി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.

Leave a Reply