റവന്യൂ മന്ത്രിക്കെതിരെ എഐടിയുസി യുടെ സമര പ്രഖ്യാപനം

കോട്ടയം: റവന്യൂ മന്ത്രിയുടെ കീഴിലുള്ള സംസ്ഥാന നിർമ്മിതി കേന്ദ്രത്തിലെ എ ഐ ടി യു സി യുടെ നേതൃത്വത്തിലുള്ള ജീവനക്കാർ റവന്യൂ വകുപ്പിനെതിരെ സമര പ്രഖ്യാപനവുമായി രംഗത്തെത്തി.മുതിർന്ന സി പി ഐ നേതാവും മുൻ മന്ത്രിയുമായ കെ പി രാജേന്ദ്രൻ നേതൃത്വം കൊടുക്കുന്ന കേരളാ നിർമ്മതികേന്ദ്ര എംപ്ലോയിസ് വെൽഫയർ അസോസിയേഷൻ (AITUC) ആണ് സ്വന്തം പാർട്ടിയിലെ മന്ത്രി ഭരിക്കുന്ന വകുപ്പിനെതിരെ സമര പ്രഖ്യാപവുമായി രംഗത്ത് വന്നത്. കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുക: ശമ്പളവർദ്ധനവ് നടപ്പിലാക്കുക,മിനിമം ദിവസ വേതനം 600 രുപ ആക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചാണ് സമര പ്രഖ്യാപനം. സമരത്തിൻ്റെ ആദ്യപടിയായി മെയ് 20ന് നിർമ്മതികേന്ദ്രയുടെ മുഴുവൻ ഓഫിസുകൾക്കു മുമ്പിൽ അവകാശദിനമായി ആചരിക്കും.തുടർന്ന് ജൂൺ 14ന് നിർമ്മതി കേന്ദ്രയുടെ തിരുവനന്തപുരത്തെ സംസ്ഥാന ഓഫീസിനു മുമ്പിൽ ധർണ്ണ നടത്തും. തുടർ സമര പരിപാടിയായി നിയമസഭാ സമ്മേളനം തുടങ്ങുന്ന ജൂലായ് മാസത്തിൽ സെക്രട്ടറിയേറ്റ് മാർച്ചും അതിനു ശേഷം തിരുവനന്തപുരത്ത് അനിശ്ചിതകാല നിരാഹാര സമരം തുടങ്ങാനാണ് യൂണിയൻ തീരുമാനം.. ഏതായാലും സ്വന്തം പാർട്ടി യിലെ മന്ത്രി ഭരിക്കുന്ന വകുപ്പിനെതിരെ സ്വന്തം പാർട്ടി യുടെ ട്രേഡ് യൂണിയൻ സമരവുമായി രംഗത്തെത്തിയത് സി പി ഐ യിലും എൽ ഡി എഫിലും ചർച്ചാ വിഷയമായിരിക്കുകയാണ്

Leave a Reply