പാറമടയിൽ നിന്നും അമിതഭാരം കയറ്റിയ ടോറസ് ലോറികളുടെ ഓട്ടം കാരണം നാട്ടുകാർ ദുരിതത്തിൽ

തൊടുപുഴ താലൂക്കിലെ ആലക്കോട് പഞ്ചായത്തിലെ തലയനാട് പ്രവർത്തിക്കുന്ന പാറമടയിൽ നിന്നും കല്ലും മെറ്റലും മണലും മറ്റു എടുക്കാനായി രാവിലെ ആറു മണിയോടുകൂടി ഫസ്റ്റ് ട്രിപ്പ് എടുക്കാൻ നിരവധി ലോറികളാണ് വരുന്നത് .ഇവ വീതികുറഞ്ഞ റോഡിൽ പാർക്കുചെയ്യുകയാണ് അതോടൊപ്പം ഈ ലോറികൾ എല്ലാം ദിവസവും മൂന്നുവീതം ട്രിപ്പ് എടുക്കുന്നുണ്ട്. ഗവൺമെന്റ് സ്റ്റേറ്റ് ഹൈവേ ആയി പ്രഖ്യാപിച്ചിരിക്കുന്ന ഈറോഡ് ഒരു പഞ്ചായത്ത് റോഡിന്റെ വീതി മാത്രമേ ഉള്ളൂ. അമിത ഭാരമുള്ള ഈ ട്രിപ്പുകൾ നടത്തുന്നത് സ്റ്റേറ്റ് ഹൈവേ ആക്കി എന്നുള്ള ഒരു കാരണത്താൽ മാത്രമാണ് . അമിതഭാരം കയറ്റിയ ലോറികളുടെ ഓട്ടം കാരണം നാട്ടുകാർ ദുരിതത്തിലാണ് ഗവൺമെന്റ് സംവിധാനങ്ങളും ഇതിനെതിരെ കണ്ണടച്ച് ഇരിക്കയാണ്.മൈനിങ് വകുപ്പിന്റെ പാസ് പോലുമില്ലാതെയാണ് 90 ശതമാനം ലോറികൾ ഓടുന്നത്20-05-2022 ആകെ എട്ടു പാസ് ഇഷ്യൂ ചെയ്ത ആയിട്ട് ഗവൺമെന്റിന്റെ കോംപസ് എന്ന് പറഞ്ഞ് സൈറ്റിൽ കാണുന്നുള്ളൂ . കഴിഞ്ഞ കുറേ മാസങ്ങളായി ജനങ്ങൾ ആവശ്യപ്പെട്ടിട്ടും ഒരു ഗവൺമെന്റ് സംവിധാനമോ,ഉദ്യോഗസ്ഥരോ തിരിഞ്ഞുനോക്കുന്നില്ല.
അതോടൊപ്പം ഈ പാറമടയിൽ നിന്നും ആനക്കയം ആറ്റിലേക്ക്മലിനജലം തുറന്നു വിട്ടു നാട്ടുകാരുടെ കുടിവെള്ള സ്രോതസ്സുകൾ മലിനപ്പെടുത്തുന്നു എന്നും പരാതിയുണ്ട്