അപു ജോൺ ജോസഫ് സംസ്ഥാന കോഡിനേറ്റർ

നാൾ വഴികൾ

ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് പഠനം പൂർത്തിയാക്കി. അതിനുശേഷം പൂനെയിൽ ഒരു വർഷം ജർമൻ പഠനം. പിന്നീട് ടെക്നോപാർക്കിൽ നാലുവർഷം ഐടി മേഖലയിൽ ജോലി ചെയ്തു. സ്വിറ്റ്സർലൻഡിലുള്ള സ്വിസ് എയറിൽ നിന്നും ജോബ് ഓഫർ ലഭിച്ചതനുസരിച്ച് 2001 മുതൽ 2008 വരെ സൂറിച്ചിൽ ഐടി മേഖലയിൽ ജോലി. 2008 നാട്ടിൽ തിരിച്ചു വന്നതിനു ശേഷം കൃഷിയിലേക്ക് തിരിഞ്ഞു. ഗാന്ധിജി സ്റ്റഡി സെന്ററിന്റെ വൈസ് ചെയർമാനായി ചാർജെടുത്തതിനു ശേഷം തൊടുപുഴയിലെ കാർഷിക മേളകളുടെ സംഘാടന സമിതികളിൽ സജീവ സാന്നിധ്യം. കാർഷിക മേഖലയിലും ജീവകാരുണ്യ പ്രവർത്തികളിലും സ്റ്റഡി സെന്ററിന്റെ പ്രവർത്തനങ്ങളിൽ നേതൃത്വം കൊടുത്തു. കേരള കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി സ്റ്റിയറിങ് കമ്മിറ്റി പിന്നീട് ഹൈപവർ കമ്മിറ്റിയിലും അംഗമായി. പാർട്ടിയുടെ പോഷക സംഘടനയായ കേരള ഐടി ആൻഡ് പ്രൊഫഷണൽ കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡണ്ടായി ചാർജെടുത്തു. യൂത്ത് ഫ്രണ്ടിന്റെ ചുമതലയും വഹിച്ചു വരുന്നു. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടിരിക്കുന്ന സാധാരണക്കാരുടെ താങ്ങും തണലുമായി നിൽക്കുന്ന ജോക്കുട്ടൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു വരുന്നു. 2008 മുതൽ 17 വർഷത്തോളം കേരളത്തിലെ രാഷ്ട്രീയ സാമൂഹിക മേഖലകളിൽ ശക്തമായ പ്രവർത്തനം കാഴ്ചവെച്ചു വരുന്നു. 14 ജില്ലകളിലും പാർട്ടിയുടെയും യൂത്ത് ഫ്രണ്ടിന്റെയും സംഘടനാ കാര്യങ്ങളിലും പ്രശ്നപരിഹാരങ്ങളിലും ക്രിയാത്മകമായ രീതിയിൽ ഇടപെടുവാൻ സാധിച്ചു. ഐക്യനാധിപത്യ മുന്നണിയുടെ വിവിധങ്ങളായ തിരഞ്ഞെടുപ്പ് വേദികളിൽ നിറസാന്നിധ്യമായി സംസ്ഥാനം ഒട്ടാകെ ഓടി നടന്നു പ്രവർത്തിച്ചു. ഐടി ആൻഡ് പ്രൊഫഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള വ്യത്യസ്തങ്ങളായ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. പാർട്ടിയിലെ പ്രവർത്തന മികവ് ഒന്നു മാത്രമാണ് അദ്ദേഹത്തെ പാർട്ടി ഒന്നടങ്കം സംസ്ഥാന കോഡിനേറ്റർ സ്ഥാനത്തേക്ക് അവരോധിച്ചത്.