ഇസ്ളാമിക തീവ്രവാദസംഘടനകളുടെ വര്‍ഗ്ഗീയറാലി സംഘടിപ്പിച്ച സംഘാടകര്‍ക്കെതിരെ കേസ്സെടുക്കാന്‍ Anti Terrorism Cyber Wing ആവശ്യപ്പെടുന്നു്

ആലപ്പുഴ സമ്മേളനത്തില്‍ ഹൈന്ദവരേയും, ക്രൈസ്തവരേയും വംശഹത്യ ചെയ്യും എന്ന പ്രഖ്യാപനം ഒരു് കുട്ടിയെ മുന്‍നിറുത്തി നടത്തിവര്‍ക്കെതിരെ കൊട്ടാരക്കര പോലീസ് സ്റ്റേഷനില്‍ Anti Terrorism Cyber Wing ഇന്നു കേസ്സു കൊടുക്കും.
ഹിന്ദുക്കൾ അരിയും മലരും ക്രിസ്ത്യാനികൾ കുന്തിരിക്കവും വാങ്ങി വെച്ചോളു ……… മര്യാദയ്ക്ക് ജീവിച്ചില്ലേൽ അവർക്ക് അറിയാം ആസാദി ” ഇതാണു് PFI /SDPI സമ്മേളനറാലിയില്‍ നടുറോഡില്‍ ഉയര്‍ത്തിയ മുദ്രാവാക്യം .
PFI/SDPI തുടങ്ങിയ മതതീവ്രവാദ സംഘടനകള്‍,നടത്തിയ മതേതര റാലിയുടെ ഭാഗമായി നടത്തിയ മഹാ സമ്മേളനത്തില്‍, നാളെയുടെ വാഗ്ദാനമായ ഒരു കൊച്ചു പയ്യനിലൂടെ, പൊളിറ്റിക്കല്‍ ഇസ്ളാമിക തീവ്രവാദസംഘടനകള്‍ ഉയര്‍ത്തിയ ഒരു മുദ്രാവാക്യം ആണിത് . ഇതിനെതിരെയാണ് കേസ് കൊടുക്കുന്നത് .കുഞ്ഞുമനസ്സുകളിൽ പോലും ഇത്രയും വിദ്വേഷം കുത്തി നിറച്ചു കൊണ്ട് PFI/SDPI എന്നീ തീവ്രവാദസംഘടനകള്‍ നടത്തിയ അതിനികൃഷ്ഠമായ ഈ കൊലവിളിക്കെതിരെ നടപടിയെടുക്കാൻ കേരളാ സർക്കാർ തയ്യാറാകണം എന്നാണ് Anti Terrorism Cyber Wing ഇതുവഴി ആവശ്യപ്പെടുന്നത്
ആ കുട്ടി വിളിച്ച മുദ്രാവാക്യത്തിലെ പ്രധാന വരി ദാ ഇങ്ങനെയാണ്..
“അരിയും മലരും വാങ്ങിച്ച് വീട്ടിൽ കാത്ത് വെച്ചോളൂ..”
അതിന് ശേഷമുള്ള വരി
“ഒന്ന് കൂടെ മറന്നടാ ഒന്ന് കൂടെ മറന്നടാ”
എന്താണ് മറന്നത് എന്നല്ലേ ..
“കുന്തിരിക്കം വാങ്ങിച്ച് വീട്ടിൽ കാത്ത് വെച്ചോളു എന്ന്…
ഇതിലെ അർത്ഥം
അരിയും മലരും ഹിന്ദുക്കൾക്ക് ആണെങ്കിൽ കുന്തിരികം ക്രിസ്ത്യനികൾക്ക് എന്തിനാണ് എന്നുംഎല്ലാവർക്കും മനസിലാകും എന്നും ഇതൊരു രാഷ്ട്രീയ മുദ്രാവാക്യം മാത്രമായി കാണാൻ സാധിക്കില്ല എന്നുമാണ് വ്യക്തമാക്കുന്നത് . രണ്ടു സമുദായത്തിൽ ഉള്ളവരെ കുറിച്ചാണ് പറയുന്നത്..
അതിന് ശേഷം വിളിക്കുന്ന വരി ഇങ്ങനെയാണ്…
“മര്യാദയ്ക്ക് ജീവിച്ചില്ലേൽ ഞങ്ങൾക്കറിയാം ആസാദി..”
വരുന്നുണ്ട് വരുന്നുണ്ട് നിൻ്റെയൊക്കെ കാലന്മാർ…
എന്താണ് ആസാദി എന്നത് കൊണ്ട് ഹിന്ദു സമൂഹത്തിനോടും ക്രിസ്ത്യൻ സമൂഹത്തിനോടും പോപ്പുലർ ഫ്രണ്ട് പറയാൻ ശ്രമിച്ചത് എന്താണ് എന്നത് ഇന്നത്തെ സഹചര്യത്തിൽ അവർ വ്യക്തമാക്കേണ്ടതുണ്ട് .
ആ ഒരു മുദ്രാവാക്യം യാദൃശ്ചികമായി അവിടെ ഉയർന്നതാണ് എന്ന് തോന്നുന്നില്ല.. കൃത്യമായ ധാരണയോടെ തന്നെ വിളിച്ചതും പ്രചരിപ്പിച്ചതുമാണ്.അതിനാൽ ആ കുട്ടിയുടെ രക്ഷിതാക്കൾക്ക് എതിരെ നടപടി എടുക്കണമെന്നും അവയപ്പെടുന്നു . നടപടി എടുക്കാത്ത സാഹചര്യത്തിൽ ബാലാവകാശ കമ്മീഷനോ, കോടതിയോ, ഇടപെടണം എന്നുമാണ് ആവശ്യപ്പെടുന്നുത്
വിദ്ദേ ഷ പ്രസംഗം നടത്തിയ പി സി ജോർജ് നെതിരെ കെസെടുക്കാമെങ്കിൽ അതെ തെറ്റ് തന്നെയാണ് ഇവിടയും സംഭവിച്ചരിക്കുന്നതെന്നു Anti Terrorism Cyber Wing പറയുന്നു .