എൽഡിഎഫ് സർക്കാരിന്റെ രണ്ടാം നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി 41,021 പട്ടയങ്ങളുടെ വിതരണം നാളെ പൂർത്തീകരിക്കും.

എൽഡിഎഫ് സർക്കാരിന്റെ രണ്ടാം നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി 41,021 പട്ടയങ്ങളുടെ വിതരണം നാളെ പൂർത്തീകരിക്കുംഒന്നാം നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി 13,514 പട്ടയങ്ങൾ വിതരണം ചെയ്തിരുന്നു. അതുൾപ്പെടെ സംസ്ഥാനത്താകെ 54,535 കുടുംബങ്ങൾക്ക് ഭൂമിയുടെ ഉടമസ്ഥതാവകാശം നൽകാൻ സർക്കാരിന്റെ ഒരു വർഷ കാലയളവിനിടെ സാധിച്ചു. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിയ്ക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യം നിറവേറ്റുന്നതിന്റെ ഭാഗമായി പട്ടയ വിതരണം നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തുകയായിരുന്നു. അതിന്റെ ഫലമായാണ് നാല്പത്തിനായിരത്തിലധികം പട്ടയങ്ങൾ സർക്കാർ ചുരുങ്ങിയ സമയം കൊണ്ട് തയ്യാറാക്കി നൽകുന്നത്

Leave a Reply