സി .എം . എസ് ഹൈസ്കൂൾ മേച്ചാൽ 2021-2022 വർഷത്തെ SSLC പരീക്ഷ വിജയികൾക്കുള്ള അവാർഡ് ദാനവും ഷീ-ടോയ്‌ലറ്റ് ഉദ്ഘാടനവും നടന്നു.

മേച്ചാൽ: കോട്ടയം ജില്ലാപഞ്ചായത്തിന്റെ 2018 – 19 വർഷത്തെ ഫണ്ട് ഉപയോഗിച്ച് മേച്ചാൽ സി. എം. എസ് ഹൈസ്കൂളിനുവേണ്ടി നിർമ്മിച്ചിട്ടുള്ള ഗേൾസ് ഫ്രണ്ട്ലി ടോയ്‌ലറ്റ്ന്റെ ഉദ്ഘാടനവും ,SSLC പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദനവും 2022 ജൂൺ 24 വെള്ളിയാഴ്ച രാവിലെ 10:30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു.ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.ഷോൺ ജോർജ്ജ് ഉദ്ഘാടനം നിർവ്വഹിച്ചു.സ്കൂൾ ലോക്കൽ മാനേജർ,റവ.എ.ഇ ഈപ്പൻ അധ്യക്ഷത വഹിച്ചു. മുൻ ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് റൈറ്റ്.റവ.ഡോ.കെ.ജി ദാനിയേൽ അനുഗ്രഹ പ്രഭാഷണം നടത്തി.മൂന്നിലവ് പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി ജോഷ്വ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് ബിന്ദു സെബാസ്റ്റ്യൻ , വാർഡ് മെമ്പർ പി.എൽ ജോസഫ്,സി എം എസ് സ്കൂൾ കോർപ്പറേറ്റ് മാനേജർ ജെസ്സി ജോസഫ്,പി.ടി.എ പ്രസിഡൻ്റ് വി.എസ് ജോർജ്,പ്രധാനാധ്യാപിക സൂസൻ ജോർജ്,ജനപ്രതിനിധികൾ, പി ടി എ ,പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

Leave a Reply