ശ്രീലങ്ക: മൂന്നാം ദിവസവും പിരിഞ്ഞു പോവാതെ പ്രക്ഷോഭകർ

കലാപം രൂക്ഷമായ ശ്രീലങ്കയില്‍ പ്രക്ഷോഭം തുടരുന്നു. ശ്രീലങ്കന്‍ പ്രസിഡന്റും പ്രധാനമന്ത്രിയും ഔദ്യോഗികമായി രാജിവയ്ക്കുന്നത് വരെ കൊട്ടാരം കയ്യേറിയുള്ള പ്രതിഷേധം തുടരുമെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. രാജി സന്നദ്ധ അറിയിച്ചെങ്കിലും ഇവരെ വിശ്വാസത്തിലെടുക്കാനാവില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.
ദുര്‍ഭരണത്തില്‍ പൊറുതിമുട്ടി തെരുവിലേക്കിറങ്ങിയ ലങ്കയിലെ ജനം ഇനി ഇക്കാര്യത്തില്‍ ഒരു പരിഹാരമുണ്ടായിട്ടെ വീടുകളിലേക്ക് മടങ്ങുവെന്ന തീരുമാനത്തിലാണ്. രണ്ടര ലക്ഷത്തിലധികം വരുന്ന പ്രക്ഷോഭകര്‍ ഇപ്പോഴും കൊളംബോ നഗരത്തില്‍ തന്നെയുണ്ട്. ജനം പട്ടിണിയിലായപ്പോഴും ആര്‍ഭാട പൂര്‍വ്വവും പ്രസിഡന്റും പ്രധാനമന്ത്രിയും കഴിഞ്ഞിരുന്ന മന്ദിരങ്ങള്‍ തന്നെയാണ് പ്രധാന പ്രതിഷേധ കേന്ദ്രം. പ്രസിഡന്റ് ഗോത്തബായ രജപക്സെയും പ്രസിഡന്റ് റെനില്‍ വിക്രമെ സിംഗെയും ഔദ്യോഗികമായി രാജിവയ്ക്കുന്നത് വരെ ഇവിടെ നിന്ന് പിന്മാറില്ലെന്നാണ് സമരനേതാക്കള്‍ പറയുന്നത്.
ഗോത്ത ബായ മറ്റന്നാള്‍ രാജി വയ്ക്കുമെന്നാണ് സ്പീക്കര്‍ മഹിന്ദ അബേയവര്‍ധനെ അറിയിച്ചത്. എന്നാല്‍ ഇക്കാര്യം ഗോത്തബായ നേരിട്ട് പറഞ്ഞിട്ടില്ല. സ്ഥാനമൊഴിയുകയാണെന്ന് റെനില്‍ വിക്രമസിംഗെ പറഞ്ഞെങ്കിലും ഇക്കാര്യത്തിലും ഔദ്യോഗിക തീരുമാനം ആയില്ല. ഗോത്തബായ എവിടെയന്ന് പോലും വ്യക്തമല്ല. സഹോദരനും മുന്‍ പ്രധാനമന്ത്രിയുമായ മഹീന്ദ രജപക്സെ നാവിക ആസ്ഥാനത്തുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒളിവിലുള്ള ഇവര്‍ മറ്റെന്തെങ്കിലും പദ്ധതിയിടുന്നതായും ജനം സംശയിക്കുന്നു.
പ്രസിഡന്റ് ഗോത്തബായ രജ്പക്ഷെ മറ്റന്നാള്‍ രാജി വയ്ക്കുമെന്നാണ് സ്പീക്കര്‍ അറിയിച്ചത്. എന്നാല്‍ ഗോത്തബായ ഇക്കാര്യം നേരിട്ട് പറഞ്ഞിട്ടില്ല. നിലവിലെ പ്രധാനമന്ത്രി റെനില്‍ വിക്രസിംഗെയും സ്ഥാനമൊഴിഞ്ഞെന്ന് അറിയിച്ചിരുന്നു. പക്ഷെ ഇതുവരെ ഔദ്യോഗിക തീരുമാനമായില്ല. ഈ നേതാക്കള്‍ എവിടെയാണെന്ന് പോലും ജനത്തിനറിയില്ല. രാജി സന്നദ്ധ അറിയിച്ചെങ്കിലും ഇവര്‍ മറ്റെന്തെങ്കിലും പദ്ധതിയിടുന്നുണ്ടോ എന്നതാണ് പ്രതിഷേധക്കാരുടെ സംശയം.
ജനം തെരുവിലിറങ്ങിയത് എന്തിന്?
ഇന്ധനമോ ഭക്ഷണമോ ഇല്ലാതെ ദുരിതത്തിലായ ജനം, ശനിയാഴ്ച ഉച്ചയോടെയാണ് പ്രക്ഷോഭവുമായി തെരുവിലിറങ്ങിയത്. ആയിരക്കണക്കിന് പ്രക്ഷോഭകര്‍ ഔദ്യോഗിക മന്ദിരത്തിലേക്ക് ഇരച്ചു കയറിയതോടെ പ്രസിഡന്റ് ഗോതബയ രജപക്സെ വസതി വിട്ടോടി. പ്രസിഡന്‍റിന്‍റെ കൊട്ടാരം പിടിച്ചെടുത്ത പ്രക്ഷോഭകര്‍ അതിനുമുകളില്‍ പതാക ഉയര്‍ത്തി. പൗരാവകാശ സംഘടനകളും യുവജന വിദ്യാര്‍ത്ഥി സംഘടനകളും നേരത്തെ തന്നെ കൊളംബോയില്‍ പ്രതിഷേധ ദിനം ആഹ്വനം ചെയ്തിരുന്നു. ഈ പ്രതിഷേധത്തില്‍ അണിചേരാനായി ലങ്കയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നും ദിവസങ്ങളായി ജനങ്ങള്‍ കൊളംബോയിലേക്ക് ഒഴുകുകയായിരുന്നു.
സമരക്കാര്‍ എത്തുന്നത് തടയാന്‍ പൊതുഗതാഗത സര്‍വീസുകളില്‍ ചിലത് നിര്‍ത്തിവെച്ചെങ്കിലും അതുകൊണ്ടൊന്നും ജനപ്രവാഹം തടയാനായില്ല. ഇരച്ചെത്തിയ പ്രക്ഷോഭകര്‍ ഗോതബയ രജപക്സെ അധികാരമൊഴിയുക എന്ന മുദ്രാവാക്യവുമായി പ്രേസിടെന്റിന്റെ വസതി ലക്ഷ്യമിടുകയായിരുന്നു. സൈന്യം റബര്‍ ബുള്ളറ്റ് ഉപയോഗിച്ചും കണ്ണീര്‍ വാതകം പ്രയോഗിച്ചും ജനങ്ങളെ തടയാന്‍ ശ്രമിച്ചത് വിഫലമായി. പിന്നീട് പലയിടങ്ങളിലും സൈന്യവും പൊലീസും ജനങ്ങള്‍ക്കൊപ്പം പ്രക്ഷോഭത്തില്‍ അണിചേര്‍ന്നു. ഗേറ്റും വാതിലും തകര്‍ത്ത സമരക്കാര്‍ പ്രസിഡന്‍റിന്‍റെ കൊട്ടാരം പിടിച്ചെടുത്തതോടെ പ്രക്ഷോഭത്തിന്‍റെ ഫലം എന്താകുമെന്ന് വ്യക്തമായി. സമരക്കാര്‍ എത്തുന്നതിനും മണിക്കൂറുകള്‍ക്കു മുന്‍പുതന്നെ പ്രസിഡന്റ് ഗോതബയ രജപക്സെ അംഗരക്ഷകരുടെ കാവലില്‍ ഔദ്യോഗിക വസതി വിട്ടിരുന്നു. ലങ്കന്‍ നാവകസേനയുടെ ഒരു കപ്പല്‍ ചില ബാഗുകള്‍ കയറ്റി അതിവേഗം കൊളംബോ തീരം വിട്ട ദൃശ്യങ്ങള്‍ പുറത്തുവന്നു. ആരാണ് ഈ കപ്പപ്പലില്‍ രാജ്യം വിട്ടത് എന്ന് വ്യക്തമല്ല. ഈ കപ്പലില്‍ ആണ് ഗോതബയ ഉള്ളതെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്.

Leave a Reply