ഇന്ന് ഐതിഹാസിക ദിനമെന്ന് പ്രധാനമന്ത്രി
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികദിനമായ ഇന്ന് ഐതിഹാസിക ദിനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത 25 വര്‍ഷം രാജ്യത്തിന് നിര്‍ണായകമാണ്. ദൃഢനിശ്ചയത്തോടെ പുതിയ ദിശയിലേക്ക് ചുവടു വയ്ക്കേണ്ട ദിവസമാണിതെന്നും മോദി പറഞ്ഞു.
സ്വാതന്ത്ര്യ സമരസേനാനികളെ അനുസ്മരിക്കുന്നതിനിടയില്‍ വി.ഡി.സവര്ക്കെറയും മോദി പരാമര്‍ശിച്ചു.രാജ്യത്തിന് വേണ്ടി ജീവന് ത്യജിച്ച സുഭാഷ് ചന്ദ്രബോസ്, ബി.ആര് അംബേദ്കര്‍, വീര്‍ സവര്‍ക്കര്‍ എന്നിവരോട് നാം കടപ്പെട്ടിരിക്കുന്നെന്നു മോദി പറഞ്ഞു.
ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയശേഷം രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പ്രധാനമന്ത്രിയെന്ന നിലയില്‍ നരേന്ദ്ര മോദിയുടെ ഒന്‍പതാമത് സ്വാതന്ത്ര്യദിന പ്രസംഗമാണിത്.