പാലാ നഗരസഭയിലെ ഭരണമാറ്റം:എൽ ഡി എഫ് താൽപ്പര്യങ്ങൾ ഉയർത്തി പിടിക്കുമെന്ന് കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി.

പാലാ നഗരസഭയിലെ ചെയർമാൻ സ്ഥാനം കൈമാറ്റം സംബന്ധിച്ചു ഉയർന്നു വരുന്ന ഊഹാപോഹങ്ങൾ ബാലിശമാണെന്നും എൽ ഡി എഫ് മുന്നണിയിലുള്ള ഘടക കക്ഷി എന്ന നിലയിൽ എൽ ഡി എഫ് താൽപ്പര്യങ്ങൾ ഉയർത്തിപിടിക്കുമെന്നുംജോസ് കെ മാണി പറഞ്ഞു.മുൻപ് യൂ ഡി ഫ്ൽ ആയിരുന്നപ്പോൾ കോട്ടയം ജില്ലാ പഞ്ചായത്തിൽ ധാരണ തെറ്റിച്ച സംഭവം ഇത്തവണ പാലായിൽ ആവർത്തിക്കില്ലായെന്നാണ് വ്യക്തമാകുന്നത് .

ആദ്യ രണ്ടു വർഷം കേരളാ കോൺഗ്രസ് എം നും, പിന്നീടുള്ള ഒരു വർഷം സിപിഎമ്മിനും അവസാനത്തെ രണ്ടു വർഷം വീണ്ടും കേരള കോൺഗ്രസ്സ് എം എന്നുള്ളതാണ് നേരത്തെ മുതൽ എൽ ഡി എഫ് ജില്ലാ കമ്മിറ്റി ഉണ്ടാക്കിയിട്ടുള്ള കരാർ ആ കരാറിൽ നിന്നും വ്യതിചലിക്കേണ്ട യാതൊരു പ്രശ്നവും ഇപ്പോൾ നിലവിലില്ലെന്നാണ് കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി പറയുന്നത്. എൽ ഡി എഫിലെ ധാരണ അനുസരിച്ച് അടുത്ത മുൻസിപ്പൽ ചെയർമാൻ ആരാണെന്നുള്ള കാര്യം സിപിഎം ന്റെ ആഭ്യന്തര കാര്യമാണെന്നും, അതിനു അവരുടേതായ പാർട്ടി ശൈലിയും നടപടികളുമുണ്ടെന്നും,. അതവർ സമയ ബന്ധിതമായി സ്വീകരിക്കുകയും ചെയ്യുമെന്നാണ് ജോസ് കെ മാണി പറഞ്ഞത്. അഡ്വ: ബിനു പുളിക്കണ്ടത്തിനെ നഗരസഭാ ചെയർമാൻ സ്ഥാനത്തേയ്ക്ക് കയറ്റില്ലായെന്നും ജോസ് കെ മാണിയുടെ ഇടപെടലിലൂടെ കേരളാ കോൺഗ്രസ് എം തൽസ്ഥാനത്ത് തുടരും എന്നുള്ള വാർത്തയും ജോസ് വിഭാഗത്തിൽ നിന്നും വന്നിരുന്നു.