കായല്‍ ഭൂമി കയ്യേറ്റം; ജയസൂര്യ നേരിട്ട് ഹാജരാകണം; സമൻസ് അയച്ച് വിജിലൻസ് കോടതി
കൊച്ചി: ചെലവന്നൂര്‍ കായല്‍ തീരത്തെ ഭൂമി കയ്യേറിയെന്ന കേസില്‍ നടന് ജയസൂര്യക്ക് കോടതി സമന്‍സ് അയച്ചു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് സമന്‍സ് അയച്ചത്. ഡിസംബര്‍ 29ന് നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം.
കോര്പറേഷന് എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥരടക്കമുള്ള നാലു പ്രതികളോടാണ് ഹാജരാകാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. കായല്‍ തീരം കയ്യേറിയെന്ന പരാതി ശരിവച്ചു വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
ആറുവര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ ഒക്ടോബര്‍ 13നാണ് കൊച്ചി വിജിലന്‍സ് ഡിവൈഎസ്പിയുടെ നേത്യത്വത്തിലുള്ള സംഘം ജയസൂര്യയെ പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചത്.