Kerala അട്ടപ്പാടി ഷോളയൂരിൽ കാട്ടാന ആക്രമണം; ആദിവാസി യുവാവ് കൊല്ലപ്പെട്ടു December 3, 2022December 3, 2022 malayaladesam അട്ടപ്പാടി ഷോളയൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. ഊത്തുക്കുഴി ഊരിലെ ലക്ഷ്മണൻ (45) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ 5നാണ് സംഭവം. വീടിനു പുറത്തിറങ്ങിയപ്പോഴാണ് കാട്ടാന ആക്രമിച്ചത്. അട്ടപ്പാടിയിൽ 4 മാസത്തിനിടെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന നാലാമത്തെയാളാണ് ലക്ഷ്മണൻ.