സർവ്വകക്ഷി വാർഷികത്തിൽ
യൂത്ത് ഫ്രണ്ട് പന്തം കൊളുത്തി പ്രതിഷേധിക്കും.
ഇടുക്കി:
ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗ തീരുമാനങ്ങൾ മൂന്ന് വർഷമായിട്ടും നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് ഫ്രണ്ട് (ജോസഫ്) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ഡിസം: 17 ന് പന്തം കൊളുത്തി പ്രതിഷേധിക്കും. 2019 ഡിസംബർ 17 നാണ് തിരുവനന്തപുരത്ത് മുഖ്യമന്ത്രി സർവ്വകക്ഷി യോഗം വിളിച്ചു ചേർത്തത്.
ഭൂപ്രശ്നങ്ങൾ ജില്ലയിൽ ഇപ്പോൾ കൂടുതൽ രൂക്ഷമായിരിക്കുകയാണ്. മുഖ്യമന്ത്രി ജില്ലയിൽ നിരവധി തവണ വന്നു പോയിട്ടും പ്രശ്നപരിഹാരമുണ്ടാകുന്നില്ലാ. വാഗ്ദാനവഞ്ചന കൂടാതെ ഭൂപ്രശ്നത്തിൽ സമരം ചെയ്യുന്ന രാഷ്ട്രീയ, സാമൂഹിക, കർഷക സംഘടനകളെ, ഭരണത്തിന് നേതൃത്വം നൽകുന്ന സി പി എം അവഹേളിക്കുന്ന നിലപാടിലും പ്രതിഷേധിച്ചാണ് അഞ്ച് നിയോജക മണ്ഡലം കേന്ദ്രങ്ങളിൽ പന്തം കൊളുത്തി പ്രതിഷേധം സംഘടിപ്പിക്കുന്നതെന്ന് യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് അഡ്വ. എബി തോമസ്, ജില്ലാ ജനറൽ സെക്രട്ടറി ജെയിസ് ജോൺ താനത്തു പറമ്പിൽ എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.