എൽഡിഎഫ് സർക്കാരിൻറെ രണ്ടാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി പാലാ മുൻസിപ്പൽ ഓഫീസിന് സമീപം ബസ് ബേകയ്യേറി സ്ഥാപിച്ചിരിക്കുന്ന പന്തൽ ഉടൻ അഴിച്ചുമാറ്റാൻ അധികാരികൾ തയ്യാറാകണമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.

കേരളത്തിലെ ജനങ്ങൾ വിലക്കയറ്റം കൊണ്ടും കാർഷിക വിളകളുടെ വില തകർച്ച മൂലവും ആത്മഹത്യയുടെ വക്കിൽ നിൽക്കുമ്പോൾ ഇത്തരം ആഘോഷങ്ങൾ നടത്തി ലക്ഷങ്ങൾ പൊടിക്കുന്നത് എന്തിന് വേണ്ടിയാണെന്നും എൽഡിഎഫ് വ്യക്തമാക്കണമെന്നും സജി ആവശ്യപ്പെട്ടു.