നെൽകർഷകൻ്റെ കാശ് കട്ട സർക്കാർ കേരളം ഭരിക്കുന്നു: ബിജു ചെറുകാട്

ആലപ്പുഴ : നെൽകർഷകൻ്റെ കാശ് കട്ട സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് യൂത്ത്ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ചെറുകാട് കുറ്റപ്പെടുത്തി. നിയമപ്രകാരം ഒരു കിലോ നെല്ലിന് 28.92 രുപ നൽകേണ്ടിടത്ത് ഇപ്രാവശ്യം സർക്കാർ നൽകിയത് 28 രുപയാണ്.
92 പൈസ കുറച്ചു നൽകുക വഴി സർക്കാർ കർഷകരെ വഞ്ചിച്ചു.
കൃഷി നഷ്ടത്തിലായ കർഷകർക്ക് സർക്കാർ നടപടി ഇരുട്ടടിയാണ് .
സംസ്ഥാന സർക്കാരിൻ്റെ ഈ നടപടി ലജ്ജാകരമാണെന്നും ബിജു ചെറുകാട് പറഞ്ഞു.