കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിൻ്റെ
വിപുലമായ ഓണം പരിപാടി മാതൃകാപരം :
അഡ്വ. തോമസ് ഉണ്ണിയാടൻ

കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന് കീഴില്‍ ഓണത്തോടനുബന്ധിച്ച് നടത്തുന്ന വിപുലമായ ഓണ പ്രോഗ്രാമുകളായ ഓണം വിപണി, ഓണചന്ത, നീതി ഓണക്കിറ്റ്, ഉപ്പേരിചന്ത, പാലട പ്രഥമന്‍, പരിപ്പ് പ്രഥമന്‍, നീതി ഷര്‍ട്ട്മേള, നീതി ടെക്സ്റ്റയില്‍സ് ക്രഡിറ്റ് കാര്‍ഡ് വിതരണം, ചൈതന്യവെളിച്ചെണ്ണ വിപണനം, നീതി ഹോം അപ്ലയന്‍സ് മുഖേനയുളള ഓണം പദ്ധതികള്‍, നീതി
ലേഡിസ് ചോയ്സ് & ഗിഫ്റ്റ് ഹൗസ് സ്കീമുകള്‍ മുതലായവയുടെ ഉദ്ഘാടനംആദ്യവില്‍പന നിര്‍വഹിച്ചുകൊണ്ട് മുന്‍ ഗവണ്‍മെന്‍റ് ചീഫ് വിപ്പും മുന്‍ എം.എല്‍.എ യുമായ അഡ്വ.തോമസ്സ് ഉണ്ണിയാടന്‍ നിര്‍വഹിച്ചു. ബാങ്കിൻ്റെ പ്രവർത്തനം മാതൃകാപരമെന്ന് അഡ്വ. തോമസ് ഉണ്ണിയാടൻ പറഞ്ഞു.ബാങ്ക്പ്രസിഡന്‍റ് ജോമോന്‍ വലിയവീട്ടില്‍ അദ്ധ്യക്ഷത വഹിച്ചു
കണ്‍സ്യൂമര്‍ ഫെഡ് മുഖേനയുളള ഓണം വിപണി-13 ഇനം സബ്സിഡി പലവ്യഞ്ജനങ്ങള്‍ ബാങ്കിന്‍റെ 4 നീതി സ്റ്റോറുകള്‍ വഴി ലഭിക്കുമെന്നും നാടന്‍ നേന്ത്രക്കായ, പച്ചക്കറി, അവിയല്‍ കിറ്റ്, സാമ്പാര്‍കിറ്റ് എന്നിവ നീതിഫ്രഷ് വെജിറ്റബിള്‍സില്‍ നിന്നും കുറഞ്ഞ വിലക്കും, വിവിധതരം ഉപ്പേരികള്‍ കിലോവിന് 260/- രൂപ മുതല്‍ ഉപ്പേരി ചന്തയില്‍ നിന്നും യഥേഷ്ടം
ലഭിക്കുമെന്നും നീതി ഷര്‍ട്ട് മേളയില്‍ നിന്ന് ഉല്‍പാദന വിലക്ക് കോപ്പറേറ്റര്‍ ഷര്‍ട്ടുകളും ലഭ്യമാണെന്ന് ബാങ്ക് പ്രസിഡന്‍ററിയിച്ചു.ഭരണസമിതി അംഗങ്ങളായ ജൂലിയസ്സ് ആന്‍റണി, സദാനന്ദന്‍ തളിയപറമ്പില്‍, സുലഭ മനോജ്, പ്രമീള അശോകന്‍, മധുജ ഹരിദാസ്, എം.ഐ.അഷ്റഫ്, കിരണ്‍ ഒറ്റാലി,എം.ജെ.റാഫി, കെ.കെ.സതീശന്‍ എന്നിവര്‍ പങ്കെടുത്തു. ബാങ്ക് വൈസ് പ്രസിഡന്‍റ് ഇ.ബി.അബ്ദുള്‍സത്താര്‍ സ്വാഗതവും സെക്രട്ടറി ടി.വി.വിജയകുമാര്‍ നന്ദിയും പറഞ്ഞു.