കേന്ദ്ര-സംസ്ഥാന സർക്കാരുകൾ റബർകൃഷിക്കാരോടുള്ളഅവഗണന അവസാനിപ്പിക്കണം: പി.സി.തോമസ്

കോട്ടയം: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ റബർ കൃഷിക്കാരെ പൂർണമായി അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകുവാനുള്ള നീക്കം അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായകർഷക പ്രക്ഷോഭത്തിന് കേരളാ കോൺഗ്രസ് നേതൃത്വം നൽകുമെന്ന് വർക്കിംഗ് ചെയർമാൻ പി.സി.തോമസ് പറഞ്ഞു.കേന്ദ്ര ഗവൺമെൻറ് ഇറക്കുമതി ചുങ്കം വർദ്ധിപ്പിക്കണമെന്നും, സംസ്ഥാന ഗവൺമെൻറ് പ്രഖ്യാപിച്ച 170 രൂപ താങ്ങുവില പ്രാകാരം കർഷകരിൽ നിന്നും റബർ സംഭരിക്കണമെന്നും പി.സി തോമസ് ആവശ്യപ്പെട്ടു.കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ നടന്ന പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു.
അന്തരിച്ച മുൻ ആഭ്യന്തരമന്ത്രി കൊടിയേരി ബാലകൃഷ്ണന് കേരളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ അനുശോചനം ജില്ലാ പ്രസിഡന്റ് രേഖപ്പെടുത്തി.കേരളാ കോൺഗ്രസ് സെക്രട്ടറി ജനറൽ അഡ്വ: ജോയി എബ്രഹാം മുഖ്യപ്രസംഗം നടത്തി.
പ്രഫ: ഗ്രേസമ്മ മാത്യു, വി.ജെ ലാലി, ജയിസൺ ജോസഫ്, മാത്തുക്കുട്ടി പ്ലാത്താനം, പോൾസൺ ജോസഫ് , മാഞ്ഞൂർ മോഹൻകുമാർ , തോമസ് കുന്നപ്പള്ളി, കെ.സി. വിൻസന്റ് , സന്തോഷ് കാവുകാട്ട് ജോയി ചെട്ടിശ്ശേരി, മറിയാമ്മ ജോസഫ് , അപ്പാഞ്ചിറ പൊന്നപ്പൻ , ജേക്കബ് കുര്യക്കോസ്, ജോസ് ജയിംസ് നിലപ്പനാ, തങ്കമ്മ വർഗ്ഗീസ്, കുര്യൻ പി കുര്യൻ , എ സി ബേബിച്ചൻ , സി വി തോമസുകുട്ടി, സാബു പിടിക്കൽ, കുഞ്ഞുമോൻ ഒഴുകയിൽ, ജോബിൻ എസ് കൊട്ടാരം, സ്റ്റീഫൻ ചാഴികാടൻ, ബിജു പി.കെ, ആൻസ് വർഗ്ഗീസ്, ജോജി വാളിപ്ലാക്കൽ, ബാലു ജി വെള്ളിക്കര, പി എസ് സൈമൺ, റോമി നരിക്കുഴി, ജെ സി തറയിൽ , ലിസി കുര്യൻ , ഡാനി കുന്നത്ത്,ഡിജു സെബാസ്റ്റ്യൻ, സബിഷ് നെടുംപറബിൽ, ജോസഫ് ബോനിഫസ്, റ്റി എം ആന്റണി , ലാലു ഞാറക്കൽ, സിബി നബുടകം,അഭിഷേക് ബിജു,തുടങ്ങിയവർ പ്രസംഗിച്ചു.