വിഴിഞ്ഞത്ത് വർഗ്ഗീയ കലാപം ഉണ്ടാക്കാൻ സർക്കാർ ശ്രമം: തിരുവഞ്ചൂർ രാധാകൃഷ്ണൻ
കോട്ടയം: വിഴിഞ്ഞത്തെ ജനങ്ങളുടെ ആശങ്ക പരിഹരിച്ച് സമരം ഒത്തുതീർപ്പാക്കൻ ശ്രമിക്കുന്നതിന് പകരം വർഗീയ കലാപം സൃഷ്ടിച്ച് ജനങ്ങളെ തമ്മിലടിപ്പിച്ച് സമരം അടിച്ചമർത്താനാണ് എൽഡിഎഫ് സർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് അച്ചടക്കസമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആരോപിച്ചു.
യുഡിഎഫ് കോട്ടയം ജില്ലാ നേതൃയോഗം കോട്ടയം ഡിസിസി ഓഫീസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു .
ജില്ലാ കൺവീനർ ഫിൽസൺ മാത്യുസ്, ജില്ലാ സെക്രട്ടറി അസീസ് ബഡായിൽ, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, കുര്യൻ ജോയി, സലിം.പി.മാത്യു, റഫീക്ക് മണിമല, നീണ്ടൂർ പ്രകാശ്, റ്റി.സി.അരുൺ, റ്റോമി വേദഗിരി, എൻ ഐ. മത്തായി, പി.എം. സലിം, ജോയി ചെട്ടിശ്ശേരി, എസ്.രാജീവ്, കുര്യൻ.പി.കുര്യൻ അജിത്ത് മുതിരമല, അസീസ് കുമാരനല്ലൂർ തുടങ്ങിയവർ പ്രസംഗിച്ചു.