നിക്ഷേപത്തിന് പാൻ അല്ലെങ്കിൽ ബയോമെട്രിക് ആധാർ നിർബന്ധമാക്കി

കറണ്ട് അക്കൗണ്ട് തുടങ്ങുന്നതിനും ഒരു സാമ്പത്തിക വർഷം 20 ലക്ഷം രൂപയിൽ കൂടുതലുള്ള പണം നിക്ഷേപിക്കുന്നതിനും നിക്ഷേപം പിൻവലിക്കുന്നതിനുമാണ് ആധാർ അല്ലെങ്കിൽ പാൻ നിർബന്ധമാക്കിയത്.ഇത് സംബന്ധിച്ച വിശദവിവരങ്ങൾ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് പുറത്തിറക്കി.പാൻ നിർബന്ധം ആകുന്നതോടെ ഉറവിട നികുതി പിരിവ് സാധിക്കും. സാമ്പത്തിക ഇടപാടുകളിൽ സുതാര്യത ഉറപ്പു വരുത്തുന്നതിനാണ് ഈ നീക്കമെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.