കേരള കോൺഗ്രസ്സ് ജില്ലാ നേതൃത്വം പി.ജെ.ജോസഫിനെ ആദരിച്ചു.
തൊടുപുഴ:
ശതാഭിഷേക ആഘോഷനിറവിൽ പങ്കുചേർന്ന് കേരള കോൺഗ്രസ്സ് ജില്ലാ നേതൃത്വം പാർട്ടി ചെയർമാൻ പി.ജെ.ജോസഫ് എം എൽ എയെ ആദരിച്ചു.
പാർട്ടി ഉന്നതാധികാര സമിതി അംഗങ്ങളായ അഡ്വ.തോമസ് പെരുമന, നോബിൾ ജോസഫ്, സംസ്ഥാന ജനറൽ സെക്രട്ടറി എം.മോനിച്ചൻ, നിയോജക മണ്ഡലം പ്രസിഡന്റുമാരായ ബ്ലെയിസ് ജി. വാഴയിൽ, ജോയി കൊച്ചു കരോട്ട് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ജില്ലാ പ്രസിഡന്റ് ഇൻ ചാർജ്ജ് എം.ജെ കുര്യൻ പൊന്നാട അണിയിച്ച് പി.ജെ.ജോസഫ് എം.എൽ.എ യെ ആദരിച്ചു.
പാർട്ടി ജില്ലാ ഭാരവാഹികളായ കെ.ടി.യു.സി ജില്ലാ പ്രസിഡന്റ് വർഗ്ഗീസ് സഖറിയ, ടോമിച്ചൻ പി. മുണ്ടുപാലം, സാബു വേങ്ങവേലിൽ, അഭിലാഷ് പാലക്കാട്ട്, ടി. പി. ജോസുകുട്ടി താഴത്തുവീട്ടിൽ, സണ്ണി തെങ്ങുംപള്ളിയിൽ, ടോമി തൈലം മ്മനാൽ, ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗം
റിന്റാമോൾ വർഗ്ഗീസ്എന്നിവർ സമീപം.