നവീന്‍ ശ്രീവാസ്തവ നേപ്പാളിലെ ഇന്ത്യന്‍ അംബാസിഡർ

ന്യൂഡല്‍ഹി: നേപ്പാളിലെ ഇന്ത്യന്‍ അംബാസിഡറായി നവീന്‍ ശ്രീവാസ്തവയെ ചൊവ്വാഴ്ച കേന്ദ്രസർക്കാർ നിയമിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാളിലെ ലുംബിനി സന്ദർശിച്ചതിന് തൊട്ടുപിന്നാലെയാണ് വിദേശകാര്യ മന്ത്രാലയം നിയമനം പ്രഖ്യാപിച്ചത്. നേപ്പാളിലെ സ്ഥാനപതിയായിരുന്ന വിനയ് മോഹൻ ക്വാത്ര വിദേശകാര്യ സെക്രട്ടറിയായി ചുമതലയേറ്റത്തോടെയാണ് ശ്രീവാസ്തവയുടെ നിയമനം.

1993 ഐഎഫ്എസ് ബാച്ച് ഉദ്യോഗസ്ഥനായ ശ്രീവാസ്തവ നിലവിൽ വിദേശകാര്യമന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറിയാണ്. മന്ത്രാലയത്തിലെ ഈസ്റ്റ് ഏഷ്യന്‍ വിഭാഗത്തില്‍ മേധാവിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Leave a Reply